മാണിക്കെതിരെയുള്ള വീക്ഷണത്തിന്റെ മുഖപ്രസംഗം തള്ളി എം എം ഹസ്സന്‍

കേരള കോണ്‍ഗ്രസ്(എം) നേതാവ് കെഎം മാണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച വീക്ഷണത്തിന്റം മുഖപ്രസംഗം തള്ളി കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. മാണി മാരണമണെന്ന തലക്കെട്ടില്‍ വീക്ഷണത്തില്‍ വന്ന മുഖപ്രസംഗത്തോട് യോജിക്കുന്നില്ല. പാര്‍ട്ടിയുടെ അഭിപ്രായമല്ല വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.കെഎം മാണിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുഖ പ്രസംഗം പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹസന്‍ പറഞ്ഞു. കെഎം മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടം മാത്രമാണ്, കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവ് കെ.എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണ് എന്നിങ്ങനെ കടുത്ത ആരോപണങ്ങളാണ് മാണി എന്ന മാരണം എന്ന തലക്കെട്ടോടെ എഴുതിയ മുഖപ്രസംഗത്തിലുളളത്.
പാര്‍ട്ടിയിലെ അടിമതോറ്റങ്ങളുടെ പാട്ടുകേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിയും മകനും ചരിത്രം കാത്തുവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകും. സത്യസന്ധതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത കപടരാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് കെഎം മാണിയെന്നും എഡിറ്റോറിയലില്‍ പറയുന്നു.കെ.എം.മാണിയുടെ വിഷക്കൊമ്പുകൊണ്ട് കുത്തേല്‍ക്കാത്ത ഒരു നേതാവും കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് അദ്ദേഹത്തിന്റേത്. കൂടോത്രം ചെയ്തും കൈവിഷം നല്‍കിയും മാണി നശിപ്പിച്ച നിരവധി നേതാക്കള്‍ കോണ്‍ഗ്രസിന്റെ അകത്തുണ്ട്. കെഎം മാണിക്ക് രാഷ്ട്രീയമെന്നത് എക്കാലത്തും കച്ചവടമാണ്. മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേതു മാത്രമാണെന്നും മാണിക്കുവേണ്ടി യുഡിഎഫ് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ അദ്ദേഹം കാത്തിരിക്കേണ്ടതില്ലെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























