മദ്യ നയത്തെ പിന്തുണച്ച് ഷിബു ബേബി ജോണിനു പിന്നാലെ മുരളീധരനും

ഷിബു ബേബി ജോണിന് പിന്നാലെ കെ മുരളീധരനും എല്‍ ഡി എഫ് മദ്യ നയത്തെ പിന്തുണച്ച് രംഗത്തെത്തി. യുഡിഎഫിന്റെ മദ്യനയം വിജയമാണോ അല്ലയോ എന്നത് ചര്‍ച്ച ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടത്ര കൂടിയാലോചനകളില്ലാത്തതായിരുന്നു യു ഡി എഫ് മദ്യ നയം. അതിനാലാണ് ക്ലിഫ് ഹൗസില്‍ നിന്നും കന്റോണ്‍മെന്റ് ഹൗസിലേക്ക് യുഡിഎഫ് എത്തിയത്. പുതിയ മദ്യനയത്തില്‍ വ്യക്തിപരമായി ഷിബു ബേബി ജോണിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. എന്നാല്‍ എല്‍ഡിഎഫ് മദ്യനയത്തിനെതിരെ യുഡിഎഫ് ശക്തമായ സമരം നടത്തണം. യുഡിഎഫ് സമരങ്ങള്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാകരുത്. മദ്യനയത്തില്‍ യുഡിഎഫിന്റെ തീരുമാനം എന്തായാലും അംഗീകരിക്കും മുരളീധരന്‍ വിശദമാക്കി. നയത്തിനെതിരെ യുഡിഎഫ് യോഗത്തില്‍ വിമര്‍ശനമുന്നയിച്ചത് സിപി ജോണും മുരളീധരനുമാണ്. കഴിഞ്ഞദിവസം ഷിബു ബേബി ജോണും എല്‍ഡിഎഫ് മദ്യനയത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
സര്‍ക്കാരിന്റെ പുതിയ മദ്യനയം ജൂലൈ മുതല്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിനു പിന്നാലെയാണ് എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇടത് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ ഷിബു ബേബി ജോണ്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മദ്യനയത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് മദ്യനയം അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്നും അതുകൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന യുഡിഎഫ് തുടര്‍ ഭരണം ഇല്ലാതായതെന്നുമായിരുന്നു ഷിബു ബേബി ജോണിന്റെ വിമര്‍ശനം.
https://www.facebook.com/Malayalivartha
























