കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്

രാജ്യത്താകമാനം ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ കന്നുകാലി വില്‍പ്പന നിയന്ത്രണത്തിന് പിന്നാലെ അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ മത്സ്യാവതാരത്തില്‍ പിടിമുറുക്കിയിട്ടുണ്ടെന്നും ഇനി കൂര്‍മം, വരാഹം എന്നിങ്ങനെ വന്നോളുമെന്നും ബല്‍റാം വ്യക്തമാക്കി. ഇതൊക്കെ തീര്‍ന്നിട്ടേ മാന്‍ഡ് സോറിലെ കര്‍ഷകരടക്കമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞെന്ന് വരികയുള്ളൂവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അലങ്കാര മത്സ്യത്തിന്റെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.
മീനുകളുടെ ആരോഗ്യവും ശുചിത്വവും മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. അലങ്കാര മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കരുത്. മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം അക്വേറിയം വയ്ക്കരുത്. അക്വേറിയങ്ങളില്‍ വെറ്റിനറി ഡോക്ടറും, സഹായിയും ഉണ്ടാവണം. അലങ്കാര മത്സ്യ പ്രദര്‍ശനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വീടുകളിലെ അക്വേറിയങ്ങളെ സംബന്ധിച്ച് ഉത്തരവില്‍ വ്യക്തമായ പരാമര്‍ശമില്ല.
https://www.facebook.com/Malayalivartha
























