മുഖ്യമന്ത്രിയുടെ ഉത്തരവ് മറികടന്നു വനംവകുപ്പ് അക്കേഷ്യ മരങ്ങള്‍ നടുന്നു, പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

പാലോട് വനഭൂമിയില്‍ ഹെക്ടര്‍കണക്കിനു സ്ഥലത്തു വനംവകുപ്പ് അക്കേഷ്യ മരങ്ങള്‍ നടുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവ് മറികടന്നാണ് ജനവാസ കേന്ദ്രങ്ങളില്‍ അക്കേഷ്യ മരങ്ങള്‍ നടുന്നത്. സംഭവത്തെ തുടര്‍ന്നു നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ പാടില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























