പോലീസ് മര്‍ദ്ദിച്ചെടുത്ത മൊഴി.. ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസിന്റെ പങ്ക് നിഷേധിച്ച് സുബീഷ് രംഗത്ത്

പോലീസ് മര്‍ദ്ദിച്ചെടുത്ത മൊഴിയെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷ്. ഫസല്‍ വധക്കേസിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് താന്‍ നല്‍കിയതെന്ന നിലയില്‍ പ്രചരിക്കുന്ന മൊഴി നിഷേധിച്ച് സുബീഷ്. ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്ന ശബ്ദരേഖ തന്റെതല്ല. ഏത് രീതിയിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും സുബീഷ് പറഞ്ഞു. ഏത് ആര്‍എസ്എസ് നേതാവുമായാണ് താന്‍ സംസാരിച്ചതെന്ന് വ്യക്തമാക്കണമെന്നും സുബീഷ് പറഞ്ഞു. തന്റെ ജീവനും കുടുംബത്തേയും ഭീഷണിയുണ്ടായിരുന്നുവെന്നാണ് മൊഴി രേഖപ്പെടുത്തിയത്. മര്‍ദ്ദനത്തിന് പുറമെ ഭീഷണിയും പണവും ഭാര്യയ്ക്ക് ജോലി അടക്കമുള്ള പ്രലോഭനവും വാഗ്ദാനം ചെയ്തു. സഹകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെന്നും സുബീഷ് വ്യക്തമാക്കി.
താന്‍ ഒരു വിനോദയാത്രയ്ക്ക പോയി മടങ്ങുനേ്പാഴാണ് പോലീസ് തന്നെ കൊണ്ടുപോകുകയും കണ്ണൂരില്‍ എത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നും സുബീഷ് വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്ത് പോലീസ് കണ്ണൂരില്‍ എത്തിക്കുകയും അവിടെ വച്ച് നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുമെന്നും സുബീഷ് പറഞ്ഞു. ഡിവൈഎസിപി ശിവനാന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരാണ് മര്‍ദ്ദിച്ചത്.
പിന്നീട് 19ന് രാത്രി 10 മണിയോടെയാണ് മട്ടന്നൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. തന്നെ മര്‍ദ്ദിച്ചകാര്യം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയെന്നും സുബീഷ് പറയുന്നു. ഇക്കാര്യങ്ങള്‍ താന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹനന്‍ വധക്കേസില്‍ പെടുത്തുവാനുള്ള പദ്ധതിയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും സൂബീഷ് പറഞ്ഞു. സ്വാഭാവികതയ്ക്കായി മൊഴി പല തവണ എടുപ്പിച്ചെന്നും ഇയാള്‍ പറഞ്ഞു.
എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം നാലുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മൊഴി.
ഫസല്‍ കേസ് പുറത്തുവന്നാല്‍ മറ്റു പലകേസുകളിലും അകത്തുപോകേണ്ടി വരുമെന്നും ശബ്ദരേഖയില്‍ പറയുന്നു. വളരെ സൂക്ഷമമായാണ് കൊലപാതകം നടത്തിയത്. എന്നാലും തനിക്ക് ചെറിയ പേടിയുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. ആദ്യം റെയില്‍വേ സ്‌റ്റേഷനു സമീപത്തുവെച്ച് വെട്ടിക്കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാല്‍ വണ്ടി കണ്ട് ഫസല്‍ ഓടി രക്ഷപെട്ടു. പിന്നീട് റെയില്‍ ക്രോസിലിട്ട് ആക്രമിക്കുകയായിരുന്നു. പിന്നേയും ഓടുകയായിരുന്ന ഫസലിനെ അടുത്തുള്ള വീടിന്റെ മുന്നിലിട്ട് വെട്ടുകയായിരുന്നു.
മരിച്ചോ എന്നു പോലും നോക്കാതെ രക്ഷപെടുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. അടുത്തുള്ള വയലില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പറയുന്നു. നേതാക്കളെ വിളിച്ച് മരിച്ചോ ഇല്ലയോ എന്ന് അറിയില്ലെന്നാണ് പറഞ്ഞതെന്നും ശബ്ദരേഖയില്‍ പറയുന്നു. മറ്റൊരു കേസില്‍ അറസ്റ്റിലായപ്പോഴാണ് ഇത് സംബന്ധിച്ച് മോഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























