പനിച്ചുവിറച്ച് കേരളം; പനിബാധിതരായി മരിച്ചവര്‍ 101 പേര്‍

കേരളം പനിച്ചൂടില്‍. ഇതുവരെ പനി ബാധിതരായി മരിച്ചവരുടെ എണ്ണം 101 .കോഴിക്കോട് ജില്ലയിലാണ് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന.ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത് എച്ച്1എന്‍1 ബാധിച്ചാണ്- 50 പേര്‍. ഡെങ്കിപ്പനി ബാധിച്ചു 11 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ജനുവരി മുതല്‍ സംസ്ഥാനത്തു 11.26 ലക്ഷം പേര്‍ക്കാണു പനി ബാധിച്ചത്. 6500 ഓളം പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
22000 ത്തോളം പേര്‍ക്കു ഡെങ്കിപ്പനിബാധ സംശയിക്കുന്നു.കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ മാത്രം പതിനായിരത്തിലേറെപ്പേര്‍ രോഗബാധിതരാണ്. തിരുവനന്തപുരം, മലപ്പുറം ജില്ലകളാണു പകര്‍ച്ചവ്യാധികളില്‍ മുന്നില്‍. സംസ്ഥാനത്തു 101 പേര്‍ പനിയും അനുബന്ധ പകര്‍ച്ചവ്യാധികളും ബാധിച്ചു മരിച്ചതായി ആരോഗ്യവകുപ്പും സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha























