ഫേസ് ബുക്കില്‍ പരിചയപ്പെട്ട യുവാവിനെ തേടി പതിനെട്ടുകാരിയെത്തിയത് കൊണ്ടോട്ടിയില്‍

തിരുവനന്തപുരത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ പതിനെട്ടുകാരിയെ ഇന്നലെ മഞ്ചേരി പൊലീസ് കൊണ്ടോട്ടിയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിയായ യുവാവിന്റെണ വീട്ടില്‍ നിന്നാണ് ഇരുവരെയും മഞ്ചേരി എസ്‌ഐ എസ്.ബി.കൈലാസ് നാഥും സംഘവും കണ്ടെത്തിയത്. ഫെയ്‌സ്ബുക്കു വഴി പരിചയപ്പെട്ട പെണ്‍കുട്ടിയും യുവാവും പ്രണയബദ്ധരാവുകയും യുവാവിനെ തേടി പെണ്‍കുട്ടി കൊണ്ടോട്ടിയിലെത്തുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം തുന്പ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെട അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. ഇവരെത്തിയ ശേഷം കമിതാക്കളെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























