കുമ്മനത്തെ അധിക്ഷേപിച്ച മാതൃഭൂമി മാപ്പ് പറയണം; ശോഭ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിന്റെ കറുത്ത നിറത്തെ അധിക്ഷേപിച്ച മാതൃഭൂമി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മാതൃഭൂമിക്കെതിരെ ശോഭ സുരേന്ദ്രന്‍ രംഗത്തെത്തുവന്നിരിക്കുന്നത്. മാതൃഭൂമി കുമ്മനത്തെ അധിക്ഷേപിച്ചു എന്ന് പറയുന്ന ഫോട്ടോയും ശോഭ ഫേസ്ബുക്കില്‍ ഇട്ടിരുന്നു.
ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇതാണ്
'തൊലിയുടെ നിറം നോക്കി ടാഗ് ചെയ്യുന്നതിനെ സംസ്‌കാരമില്ലായ്മയെന്നു പറയും, മാപ്പ് പറയണം മാതൃഭൂമി. റേസിസത്തിന്റെ പാരമ്യത്തില്‍ നിന്ന് പച്ച മനുഷ്യരുടെ ഇടയിലേക്ക് വരണം. ഞങ്ങളുടെ രാജേട്ടന്‍ കറുത്തിട്ടാണ്, എന്നാല്‍ മനസ്സില്‍ നിങ്ങളെ പോലെ കുഷ്ടമില്ല.'

https://www.facebook.com/Malayalivartha
























