സംസ്ഥാനത്തെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; അത്യാഹിത വിഭാഗത്തില്‍ ജോലിക്ക് ഹാജരാവും

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സുപ്രീം കോടതി നിര്‍ദേശവും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരം സമരത്തിനിറങ്ങുന്നത്.
തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്‌സുമാരും സമരത്തിനിറങ്ങും. തൃശൂരില്‍ നടന്ന യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലിലാണ് തീരുമാമെടുത്തത്. കേരളത്തിലെ 158 ആശുപത്രികളില്‍ യു.എന്‍.എ സമര നോട്ടീസ് നല്‍കി. ശേഷിക്കുന്ന ആശുപത്രികളില്‍ തിങ്കളാഴ്ച രാവിലെ നോട്ടീസ് നല്‍മെന്നും അറിയിച്ചു. നേരത്തെ നോട്ടീസ് നല്‍കിയ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ 27ന് സര്‍ക്കാര്‍തല യോഗത്തിന് ശേഷമാണ് സമരം. തൃശൂരിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ നഴ്‌സുമാര്‍ ജോലിക്ക് ഹാജരാവും.
എന്നാല്‍ ഒ.പി വഴി പുതുതായി കിടത്തിച്ചികിത്സക്ക് രോഗികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന നിശ്ചിത നഴ്‌സുമാരും സമര ദിവസങ്ങളിലെ വേതനം വാങ്ങില്ലെന്നും തീരുമാനിച്ചു.
https://www.facebook.com/Malayalivartha
























