കൊച്ചി മെട്രോ ഓടിത്തുടങ്ങുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സോഷ്യല്‍ മീഡിയയുടെ കയ്യടി

കൊച്ചി മെട്രോ ജനമനസ്സുകളില്‍ ഓടിത്തുടങ്ങി. കേരളത്തിന്റെ അഭിമാനമായ പ്രൊജക്റ്റാണ് കൊച്ചിമെട്രോ. അത് പൂര്‍ത്തിയായി കഴിയുമ്പോള്‍ അതിന്റെ അവകാശം ഏറ്റെടുക്കേണ്ടത് ഭരിക്കുന്ന പാര്‍ട്ടി തന്നെയാണ്. എങ്കിലും ഇതുപോലുള്ള അവസരങ്ങളില്‍ ഇതിന്റെ തുടക്കക്കാരെ ഓര്‍മ്മിക്കുന്നത് നല്ലതാണ്. എന്നാല്‍ ഈ സ്വപ്ന പദ്ധതിക്ക് തുടക്കക്കാരനായ മുന്‍ മുഖ്യമന്ത്രിയെ ഒന്നു പരാമര്‍ശിക്കാന്‍ വേദിയില്‍ ഇരുന്ന ആരും തന്നെ തയ്യാറായില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഈ സ്വപ്ന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ മുഴുവന്‍ ആശംസകളും വന്നുചേരേണ്ടത് ഇതിന്റെ തുടക്കക്കാരനായ മുന്‍ മുഖ്യമന്ത്രിക്കും ഇ ശ്രീധരനും അന്നത്തെ ഗവണ്‍മെന്റിനും തന്നെയാണ്.
എന്നിരുന്നാലും നമ്മുടെ സ്വപ്ന പദ്ധതി ഇന്നലത്തെ ഉദ്ഘാടനം കൊണ്ട് പൂര്‍ണമാകുമ്പോള്‍ ഇതിന്റെ നാള്‍വഴികളിലൂടെയുള്ള ഒരു പോക്കുവരവ് അത്യാവശ്യമാണ്. മെട്രോയുടെ നാള്‍വഴിളിലൂടെയുള്ള എം എല്‍ എ ഷാഫി പറമ്പിലിന്റെ പരാമര്‍ശം ഇതിനോടകം തന്നെ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു.
അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ കാണാം
https://www.facebook.com/Malayalivartha
























