കുമ്മനത്തിന്റെ മെട്രോ യാത്രയെ കുറിച്ച് താന്‍ പ്രതികരിക്കുന്നില്ല: പ്രതിപക്ഷ നേതാവ്

മെട്രോയിലെ കുമ്മനത്തിന്റെ യാത്രയെ ചൊല്ലി വിവാദത്തിന് ഇല്ലെന്ന് ചെന്നിത്തല. മെട്രോ ഉദ്ഘാടനത്തിന് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ തന്നെ പോലും പരിപാടിക്ക് ക്ഷണിച്ചിട്ടില്ല.യുഡിഎഫിന് വിഷയത്തില്‍ വന്‍ പ്രതിഷേധമുണ്ട്. എങ്കിലും സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി നടപ്പാകുമ്പോള്‍ വിവാദത്തിനില്ലെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha
























