മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മ ജനറല്‍ ബോഡി യോഗം തുടങ്ങി; ദിലീപ് യോഗത്തിനെത്തി, മൂന്നു മണിക്കു ശേഷം മാധ്യമങ്ങളെ കാണുമെന്നും ഇന്നസെന്റ്

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഉടന്‍ കൊച്ചിയില്‍ ചേരും. നടി ആക്രമിക്കപ്പെട്ട സംഭവം അടക്കമുള്ളവ ഇന്നത്തെ യോഗത്തില്‍ ഉന്നയിക്കുമെന്ന് ഇന്നലെ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. മൂന്നു മണിക്കു ശേഷം മാധ്യമങ്ങളെ കാണുമെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി.
യോഗത്തില്‍ പങ്കെടുക്കാന്‍ എത്തില്ലെന്ന് ആക്രമണത്തിന് ഇരയായ നടി അറിയിച്ചു. നടി മഞ്ജുവാര്യരും യോഗത്തില്‍ പങ്കെടുക്കുന്നില്ല. അമ്മ എക്‌സിക്യൂട്ടീവ് അംഗവും നടിയുടെ അടുത്ത സുഹൃത്തുമായ രമ്യാ നമ്പീശന്‍ യോഗത്തിന് എത്തിയിട്ടുണ്ട്. 'വിമന്‍ കലക്ടീവ് ഇന്‍ സിനിമ' എന്ന വനിതകളുടെ സംഘടന അമ്മയ്ക്ക് ബദല്‍ അല്ലെന്ന് രമ്യ പറഞ്ഞു. യോഗത്തിനെത്തിയ വനിതകള്‍ ആരും തന്നെ നടിക്കെതിരായ ആക്രമണത്തില്‍ അപലപിക്കാനോ നടന്മാരുടെ ഭാഗത്തുനിന്നുണ്ടായ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ പരസ്യമായി പ്രതികരിക്കാനോ തയ്യാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
യോഗത്തില്‍ എന്താണ് ചര്‍ച്ച ചെയ്യുന്നതെന്ന് അറിയില്ല. ദിലീപ് എന്താണ് പറഞ്ഞതെന്ന് അറിയില്ല. സലീംകുമാര്‍ നടത്തിയ പരാമര്‍ശത്തിന് മാപ്പുപറഞ്ഞല്ലോ. ഞങ്ങള്‍ എല്ലാം ഒരു കുടുംബമല്ലേ എന്നാണ് നടിമാരുടെ മറുപടി.
അമ്മ ട്രഷറര്‍ ആയ ദിലീപും യോഗത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അമ്മയുടെ രണ്ട് മക്കളാണ് സംഘടനയിലുള്ളത്. രണ്ടു പേരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാത്രി വൈകിയാണ് വീട്ടില്‍ എത്തിയതെന്നും യോഗത്തില്‍ പങ്കെടുത്ത ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും ദിലീപ് പറഞ്ഞു.
https://www.facebook.com/Malayalivartha
























