ദിലീപിന് പിന്തുണയുമായി സിദ്ദിഖ്; ദിലീപ് കുറ്റവാളിയല്ല, നടക്കുന്നത് പ്രതിയാക്കാനുള്ള ശ്രമം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പിന്തുണയുമായി നടന്‍ സിദ്ദിഖ്. ഊഹാപോഹങ്ങളുടെ പേരില്‍ ദിലീപിനെ കുറ്റവാളിയാക്കരുത്. ദിലീപില്‍ ഒരു വ്യത്യാസവും തോന്നിയിട്ടില്ല. മൊഴി നല്‍കിയ ശേഷം ഏറെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയുമാണ് ഇറങ്ങി വന്നത്. ദിലീപ് ഒരു പരാതി കൊടുത്തിരുന്നു. അതിന്റെ വിശദാംശങ്ങളും ചോദിച്ചു. ഹരാസ് ചെയ്യുന്ന രീതിയില്‍ യാതൊന്നും പോലീസ് ചോദിച്ചിട്ടില്ല.
നമ്മുടെ നാട്ടില്‍ ഒരു ക്രൈം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അല്ലാതെ നമ്മളായിട്ട് ഒരാളെ കുറ്റവാളിയാക്കാന്‍ ഇത്ര ആഗ്രഹം കാണിക്കുന്നതെന്തിന്. പള്‍സര്‍ സുനിയെന്ന ക്രിമിനല്‍ ഒരുപാട് പേരുടെ പേരുകള്‍ പറയും. നാളെ എന്റെയോ നിങ്ങളുടെയോ പേരുകള്‍ പറയാം. ഈ അവസ്ഥ ഇന്നോ നാളെയോ ആര്‍ക്കും സംഭവിക്കാം. അങ്ങനെ വരുമ്പോഴേ അതിന്റെ വേദനയും ആഴവും മനസ്സിലാകൂ.
സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പേര്‍ പറയുന്നത് വിടുവായിത്തരമാണ്. ട്രെയിനിന്റെ വാതില്‍ അനാവശ്യം എഴുതി വെയ്ക്കുന്നത് പോലെ എഴുതുന്ന ഒരു സ്ഥലമാണ് സോഷ്യല്‍ മീഡിയ. അതിനെ വിശ്വസിക്കേണ്ട കാര്യമില്ല. ദിലീപ് ഇപ്പോഴും വളരെ ആത്മവിശ്വാസത്തിലാണ്. ദിലീപിന്റെ പേരില്‍ ഒരു െ്രെകമുമില്ല. പള്‍സര്‍ സുനിയെന്നയാളുമായി ദിലീപിന് ബന്ധമില്ലെന്നും മനസ്സിലായി കഴിഞ്ഞു. ദിലീപിന്റെ ഫോണില്‍ നിന്ന് ഒരു കോള്‍ പോലും അയാള്‍ക്ക് പോയിട്ടില്ല. കുറ്റവാളിയാണെങ്കില്‍ ഇത്രയും നാള്‍ വേണ്ട അറസ്റ്റ് ചെയ്യാന്‍. പിന്നെ നിങ്ങള്‍ എന്തിന് പ്രതിയാക്കാന്‍ ആവേശം കാണിക്കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.
https://www.facebook.com/Malayalivartha
























