പി.സി. ജോര്‍ജ് എം.എല്‍.എ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കോട്ടയം മുണ്ടക്കയത്ത് നാളെ ഹര്‍ത്താല്‍

കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നാളെ ഹര്‍ത്താല്‍ നടത്താന്‍ സുയുക്ത തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് എം.എല്‍.എ മുണ്ടക്കയം ഹാരിസണ്‍ മലയാളം എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
അതേസമയം, തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പി.സി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി മുണ്ടക്കയം പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























