തലസ്ഥാനത്തുനിന്നെത്തിയ ആ ഫോണ്‍ കോള്‍ ആരുടേത്; അന്വേഷണ ഉദ്യോഗസ്ഥനറിയാതെ പലതും നടക്കുന്നുവെന്ന് ഡിജിപി പറയാന്‍ കാരണമെന്ത്

സെന്‍കുമാര്‍ ഇറങ്ങുംമുമ്പ് പൊട്ടിച്ച ആ വെടി പലതും ലക്ഷ്യം വെച്ച്. തോന്നിയപോലെ ഈ കേസ് നശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം കൂടിയാണ് സെന്‍കുമാര്‍ മുമ്പോട്ട് വെക്കുന്നത്. ബെഹറ തേച്ചുമായിച്ച കേസ് വീണ്ടും ജീവന്‍വെച്ചത് സെന്‍കുമാര്‍ തിരികെ എത്തിയശേഷമായിരുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതില്‍ പോലീസ് അലംഭാവം കാണിക്കുന്നുവെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. കാരണം അതില്‍ പല പ്രമുഖരും അടങ്ങിയിട്ടുണ്ട്. കേസ് ഒതുക്കാന്‍ എല്ലാ തലത്തിലും സമ്മര്‍ദ്ദമുണ്ട്. ഡിജിപി അത് വ്യക്തമാക്കുക കൂടിയാണ് ചെയ്തത്. 
വിരമിക്കുന്നതിന് തൊട്ടു മുന്‍പ് ഇറക്കിയ സര്‍ക്കുലറിലാണ് എഡിജിപി സന്ധ്യയുടെ അന്വേഷണ രീതിക്കെതിരെ സെന്‍കുമാര്‍ രംഗത്ത് വന്നത്. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പലതും അറിയുന്നില്ലന്നും ഡിജിപി ചൂണ്ടിക്കാട്ടി. ഇങ്ങനെ ഒറ്റയ്ക്ക് ഇനി സന്ധ്യ അന്വേഷണം മുന്നോട്ട് കൊണ്ട് പോകേണ്ടതില്ലന്നാണ് നിര്‍ദ്ദേശം. മാധ്യമങ്ങള്‍ക്ക് പല കാര്യങ്ങളും ചോര്‍ന്ന് കിട്ടുന്നത് പ്രൊഫഷണല്‍ രീതിയല്ലന്നും സര്‍ക്കുലറില്‍ ഡിജിപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാധ്യമ പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന 'അന്വേഷണമാണെന്ന ' വാദത്തെ ബലപ്പെടുത്തുന്നതാണ് ഈ വാക്കുകള്‍. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘതലവന്‍ െ്രെകംബ്രാഞ്ച് ഐജി ദിനേന്ദ്രകാശ്യപ് ആയിരുന്നു. ഈ കേസിലെ തുടരന്വേഷണം നടത്തേണ്ടതും കാശ്യപിന്റെ നേതൃത്ത്വത്തില്‍ ആകണമായിരുന്നു.
എന്നാല്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ നടത്തിയത് മേല്‍നോട്ട ചുമതല മാത്രമുള്ള സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു.
പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ 20ന് നടന്‍ ദിലീപ് നല്‍കിയ പരാതി അന്ന് ഡിജിപിയായിരുന്ന ലോക് നാഥ് ബഹ്‌റ കൈമാറിയതും ഐജി കാശ്യപിനായിരുന്നു.
എന്നാല്‍ ഇതെല്ലാം അവഗണിച്ച് എഡിജിപി സ്വന്തം നിലക്കാണ് മുന്നോട്ട് പോയിരുന്നത്. ഇതിനെതിരെ പൊലീസ് സേനക്കുള്ളില്‍ തന്നെ ഉയര്‍ന്ന അമര്‍ഷമാണ് ഇപ്പാള്‍ ഡിജിപിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.മറ്റ് ഉദ്യോഗസ്ഥരെ ഒഴിവാക്കി നടിയെ അതീവ രഹസ്യമായി കൊച്ചിയില്‍ എഡിജിപി വിളിച്ചു വരുത്തി മൊഴിയെടുത്ത നടപടി പൊലീസ് ഉന്നതരെ അമ്പരപ്പിച്ചിരുന്നു.അന്വേഷണ സംഘ തലവനെ ഒഴിവാക്കി നടക്കുന്ന അന്വേഷണം സംബന്ധമായി വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസില്‍ ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യനാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. പിടി തോമസും ബിജെപിയും രാഷ്ട്രീയമായി വിഷയം ഏറ്റെടുത്തത്തോടെ സംഭവം വീണ്ടും കത്തിപ്പടരുകയാണ്.
അതേസമയം ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെയും പ്രതി പള്‍സര്‍ സുനിയുടെയും മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം തലവന്‍ ദിനേന്ദ്ര കാശ്യപിന്റെ നിലപാട് അനുസരിച്ചായിരിക്കും ഇനി മുന്നോട്ട് പോകുക. വിരമിക്കും മുന്‍പ് ഡിജിപി സെന്‍കുമാര്‍ ഇറക്കിയ ഉത്തരവില്‍ എഡിജിപി സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാതെ നടത്തുന്ന അന്വേഷണത്തെ വിമര്‍ശിക്കുകയും ഇത് പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനേയും നാദിര്‍ഷായേയും അറസ്റ്റ് ചെയ്യാതെ വിട്ടയക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായി. അതാരെന്നാണ് പ്രധാന ചോദ്യം. അത് സെന്‍കുമാര്‍ പുറത്തുപറയുമോ എന്നും പലരും ഭയക്കുന്നു. സ്ത്രീ സുരക്ഷക്കായി മുറവിളികൂട്ടുന്ന ഇടതു സാര്‍ക്കാരിനെതിരെയാണ് സംശയത്തിന്റെ നിഴല്‍ . ദിലീപിനെയും നാദിര്‍ഷായെയും ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു വിട്ടയച്ചത് തിരുവനന്തപുരത്തുനിന്നു ലഭിച്ച നിര്‍ണായക ഫോണ്‍വിളിയെത്തുടര്‍ന്നായിരുന്നു. അഞ്ചു മണിക്കൂര്‍കൂടി ദിലീപിന്റെ മൊഴികള്‍ രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്താനായിരുന്നു നീക്കം. എന്നാല്‍ തിരുവനന്തപുരത്ത് നിന്നുള്ള ഉന്നത ഇടപെടല്‍ എല്ലാം മാറ്റി മറിച്ചു. കേസില്‍ ഇതുവരെ പ്രതിയല്ലാത്ത മുന്‍നിര നടനെ വിട്ടയയ്ക്കാനായിരുന്നു പൊലീസിനു ലഭിച്ച കര്‍ശന നിര്‍ദ്ദേശം. ഇതോടെ ഗൂഢാലോചനക്കേസ് അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ക്കും മനസ്സിലായി. ദിലീപിനെ ഇന്നലെ ആലുവ പൊലീസ് ക്ലബില്‍ വച്ച് ചോദ്യം ചെയ്തതില്‍ നിന്നും പൊലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ തെളിവു കൊണ്ട് മാത്രം ദിലീപിനെ കേസില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടും ശക്തമാണ്.അതുകൊണ്ട് തന്നെ എല്ലാ തെളിവും വിലയിരുത്തി ദിലീപിന് അനുകൂലമായ തീരുമാനം പൊലീസിലെ ഉന്നതര്‍ എടുക്കുകയും അത് എഡിജിപി സന്ധ്യയെ അറിയിക്കുകയും ചെയ്യാനാണ് സാധ്യത. ഇതോടെ ഗൂഢാലോചനക്കേസില്‍ അന്വേഷണം തെളിവുകള്‍ ഉറപ്പിക്കാനായില്ലെന്നതിന്റെ പേരില്‍ ഉപേക്ഷിക്കും. ഇതിന്റെ വ്യക്തമായ സൂചനയാണ് ദിലപീനെ വിട്ടയ്ക്കാനുള്ള നിര്‍ദ്ദേശത്തിലൂടെ തിരുവനന്തപുരത്തെ ഉന്നതന്‍ നല്‍കിയത്.
ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ അന്വേഷണം മുന്നോട്ട് പോകുമായിരുന്നു. പൊലീസില്‍ സമ്മര്‍ദ്ദവും കുറയുന്ന സാഹചര്യം അറസ്റ്റുണ്ടാക്കും. വിട്ടയച്ചതില്‍ അന്വേഷണ സംഘത്തിന് നിരാശ. കേസില്‍ നിര്‍ണ്ണായക തെളിവുണ്ടായിട്ടും നടപടിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്തതാണ് ഇതിന് കാരണം. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷണം ഇനി അധികദൂരം മുന്നോട്ട് പോകില്ല. കേസ് അന്വേഷണം പൊലീസ് തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കും. ഇതിനുള്ള നിര്‍ദ്ദേശം വരും ദിവസങ്ങളില്‍ എഡിജിപി സന്ധ്യയ്ക്ക് ലഭിക്കുമെന്നാണ് സൂചന. ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം വിലയിരുത്തിയ ശേഷം പൊലീസിലെ ഉന്നതന്‍ ഈ തീരുമാനം എടുക്കും. പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാര്‍ ഒഴിയുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
https://www.facebook.com/Malayalivartha
























