നടുറോഡില് ബസ്സിടിച്ച് ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം വാര്‍ന്ന് വൃദ്ധയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ ബസ്സുകളുടെ മരണ പാച്ചില്‍ തുടര്‍ക്കഥയാകുന്നു. തിരുവനന്തപുരം കല്ലമ്പലം ജംഗ്ഷനില്‍ വച്ച് സ്വകാര്യ ബസ്സിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. ബസ്സിടിച്ച വൃദ്ധ ചോരവാര്‍ന്ന് നടുറോഡില് കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. അരമണിക്കൂറിന് ശേഷം പൊലീസ് എത്തിയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്കായിരുന്നു സംഭവം. വര്‍ക്കലയില്‍ നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്കു തിരിയുന്ന ഡിവൈഡറിനു സമീപം വച്ചാണു പൊയ്കവിള വീട്ടില്‍ ബേബിയെ (67) ബസിടിച്ചിട്ടത്. തുടര്‍ന്ന്, റോഡില്‍ വീണ ഇവരുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ വാഹനം ഒതുക്കിയിട്ട ശേഷം ഓടിരക്ഷപ്പെട്ടു.
കല്ലമ്പലം ജംഗ്ഷനില്‍ വെച്ച് ബേബിയെ എതിര്‍ റോഡില്‍ നിന്നുവന്ന ബസ്സ് ഇടിക്കുകയായിരുന്നു. ബസ് കയറിയിറങ്ങി തല്‍ക്ഷണം മരിച്ച ബേബിയെ പക്ഷേ യാത്രക്കാര്‍ ആരും തിരിഞ്ഞുനോക്കിയില്ല. അരമണിക്കൂലധികം മൃതദേഹം നടുറോഡില്‍ തന്നെ കിടന്നു. ഒടുവില്‍ പ്രദേശത്തെ കച്ചവടക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഗതഗാതര തിരക്കുള്ള റോഡില്‍ സിഗ്‌നലുകള്‍ ഇല്ലാത്തതിനാല്‍ ഇത്തരം അപകടങ്ങള്‍ ഇവിടെ പതിവാണ്.
രാവിലെ ഭര്‍ത്താവിന്റെ രക്തപരിശോധനയ്ക്കായി കല്ലമ്പലം കിളിമാനൂര്‍ റോഡിലുള്ള ലാബില്‍ ഇരുവരും വന്നിരുന്നു. അതിനുശേഷം, സാധനം വാങ്ങാനായി വര്‍ക്കല റോഡിലേക്കു പോകുമ്പോഴാണ് അപകടം. കിളിമാനൂര്‍ റോഡില്‍ നിന്നു വര്‍ക്കലയിലേക്കു തിരിയുന്ന ജംക്ഷന്‍ ഭാഗത്തെ ഡിവൈഡറിനു സമീപമെത്തിയപ്പോള്‍ വര്‍ക്കലയില്‍ നിന്ന് ആറ്റിങ്ങല്‍ റോഡിലേക്കു തിരിഞ്ഞു കയറിയ കെഎംഎസ് ബസിന്റെ പിറകുവശം തട്ടി ബസിനടിയിലേക്കു വീണു. തുടര്‍ന്നാണു ദാരുണ സംഭവം. അപകടത്തിനിടയാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























