കൊച്ചി ബോട്ട് അപകടം; നഷ്ടപരിഹാരം നല്‍കാമെന്ന് കപ്പല്‍ കമ്പനി

കൊച്ചി പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും നഷ്ടപരിഹാരം നല്‍കാമെന്ന് കപ്പല്‍ കമ്പനി അറിയിച്ചു. ബോട്ട് ഉടമകളും മരിച്ച മത്സ്യത്തൊഴിലാളികളുടെ ബന്ധുകളും നല്‍കിയ ഹര്‍ജി പരിഗണിച്ച സാഹചര്യത്തിലാണ് കമ്പനി നിലപാട് അറിയിച്ചത്. കേസ് അന്തിമ വാദത്തിനായി ജൂലൈ പത്തിലേക്ക് മാറ്റിവച്ചു.
ജൂണ്‍ 10 ന് ഫോര്‍ട്ട്‌കൊച്ചി തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കാര്‍മല്‍മാത ബോട്ട് അപകടത്തില്‍പ്പെട്ടത്. പാനമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍എല്‍ എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ട് ഇടിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. ഒരാളെ കാണാതാകുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് കപ്പലിന്റെി ക്യാപ്റ്റനെയും നാവികനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























