ജി.എസ്.ടി നിങ്ങളുടെ കീശ നിറക്കുമോ അറിയേണ്ടതെല്ലാം..

ഇന്ന് അര്‍ധരാത്രി തുടക്കമിടുന്ന ചരക്കുസേവന നികുതി അതിരുകളില്ലാത്ത ദേശീയ വിപണിക്ക് രൂപം നല്‍കും. തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. എന്നാല്‍ വരുംകാലത്ത് നികുതി വെട്ടിപ്പ് തടയാനും വിലക്കയറ്റം നിയന്ത്രിക്കാനും വഴിയൊരുക്കും. ഏതൊരു മാറ്റത്തിനും അതിന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ട്. പക്ഷെ കാലക്രമേണ അത് കെട്ടടങ്ങുകയും രാജ്യത്തിന് നേട്ടമാവുകയും ചെയ്യും. ഈ വിഷയത്തില്‍ രാഷ്ട്രീയം ഒഴിച്ചു നിര്‍ത്തണം. ജി.എസ്.ടി സംബന്ധിച്ച എല്ലാ തീരുമാനങ്ങളും എടുത്തത് എല്ലാ പാര്‍ട്ടികളും യോജിച്ചാണ്. ഭേദഗതി പാര്‍ലമന്റെില്‍ പാസാക്കാന്‍ എല്ലാ പാര്‍ട്ടികളും സഹകരിച്ചു. കശ്മീര്‍ ഒഴിച്ച് എല്ലാ സംസ്ഥാനങ്ങളും ജി.എസ്.ടി നിയമം പാസാക്കി. ഈ കൂട്ടായ്മയോടെ ഇതിനു തുടക്കമിടുകയും വേണം. റിയല്‍ എസ്‌റ്റേറ്റ് മേഖലയെ അടുത്ത വര്‍ഷം ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരും. ഒന്ന് രണ്ട് വര്‍ഷത്തിനകം പെട്രോളിയം ഉല്‍പന്നങ്ങള്‍ പുതിയ നികുതി പരിധിയില്‍ ആക്കാന്‍ നടപടി തുടങ്ങും.
ആഡംബര കാറുകള്‍ക്ക് വില കുറയും. 28 ശതമാനം നികുതിഘടനയിലാണ് (15 ശതമാനം സെസ് പുറമെ)ഉള്‍പ്പെടുന്നതെങ്കിലും മുമ്പ് 55 ശതമാനംവരെ നികുതിയുണ്ടായിരുന്നു. ഒന്നര ലക്ഷം മുതല്‍ ഏഴ് ലക്ഷംവരെ കുറവുണ്ടായേക്കാം
സ്വര്‍ണത്തിന് വില കൂടും. മൂന്ന് ശതമാനമെന്ന പ്രത്യേക നികുതി ഘടനയിലാണ് സ്വര്‍ണം ഉള്‍പ്പെടുന്നത്. പവന് 600 രൂപവരെ ഉയര്‍ന്നേക്കും. പഴയ സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നത് ഉപഭോക്താവിന് നഷ്ടക്കച്ചവടമാണ്. ഒരു ലക്ഷത്തിന്റെ ഇടപാടില്‍ 3000 രൂപവരെ നഷ്ടമാകും.
പാദരക്ഷകള്‍ രണ്ട് നികുതി ഘടനയിലാണ് ഉള്‍പ്പെടുന്നത്. 500 രൂപവരെയുള്ളവക്ക് അഞ്ച് ശതമാനം. അതിന് മുകളിലുള്ളവക്ക് 18 ശതമാനം. വില കുറഞ്ഞവക്ക് വില കുറയാനും വില കൂടിയ ഇനങ്ങള്‍ക്ക് കൂടാനുമാണ് സാധ്യത. കേരളത്തിലെ പാദരക്ഷ വ്യവസായത്തിന് അനുകൂലമാകുമെന്നാണ് ആദ്യനിഗമനം.
ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ 28 ശതമാനം നികുതി ഘടനയിലാണ് ഉള്‍പ്പെടുന്നത്. നിലവില്‍ 26.2 ശതമാനമായിരുന്നു നികുതി. നേരിയ വിലക്കയറ്റ സാധ്യതയുണ്ടെങ്കിലും കടുത്ത വില്‍പന മത്സരം നടക്കുന്ന മേഖലയായതിനാല്‍ ഇക്കാര്യം കണ്ടറിയണം.
മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയാന്‍ സാധ്യത ഉണ്ടെങ്കിലും മൊബൈല്‍ സേവനങ്ങള്‍ക്ക് ചെലവേറും. മൊബൈല്‍, ഡി.ടി.എച്ച്, ബാങ്ക് സേവനങ്ങള്‍ക്ക് നിലവിലെ 14 .5 ശതമാനത്തില്‍നിന്ന് 18 ആക്കിയതാണ് കാരണം.
നികുതിയില്‍നിന്ന് ഒഴിവാക്കിയവയുടെ പട്ടികയിലാണ് അരി അടക്കമുള്ള ധാന്യങ്ങള്‍ വരുന്നത്. അതിനാല്‍ വില കുറയും.
28 ശതമാനമെന്ന ഉയര്‍ന്ന നികുതി ഘടനയിലാണ് വാച്ച് ഉള്‍പ്പെടുന്നത്. അതിനാല്‍ വിലയില്‍ മാറ്റത്തിന് സാധ്യത.
25 ശതമാനം കൊഴുപ്പുനികുതി ഈടാക്കിയിരുന്ന ബര്‍ഗര്‍, പിസ തുടങ്ങിയ ജംഗ് ഫുഡുകള്‍ക്ക് വില കുറയും. അവയെ അഞ്ച് ശതമാനം നികുതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഇത്.
പഴങ്ങള്‍ക്കും പച്ചക്കറിക്കും നികുതിയില്ല. ഇത് വില കുറയാന്‍ ഇടയാക്കിയേക്കും. അതേസമയം, ശീതീകരിച്ച പച്ചക്കറികള്‍ അഞ്ച് ശതമാനം നികുതിഘടനയിലാണ് ഉള്‍പ്പെടുത്തിയത്. അതിനാല്‍ വില വ്യത്യാസം ഏറും.
ഇറച്ചിക്കോഴിക്ക് വില കുറയും. നികുതി ഇല്ലാത്തവയുടെ പട്ടികയിലാണ് ഇവയുടെ സ്ഥാനം. നേരത്തേ 14.5 ശതമാനമായിരുന്നു വാറ്റ്. കിലോക്ക് ചുരുങ്ങിയത് 10 രൂപയെങ്കിലും കുറഞ്ഞേക്കും.
അച്ചാറുകള്‍ക്ക് ചില്ലറയായി വില്‍ക്കുമ്‌ബോള്‍ നികുതിയില്ലെങ്കിലും പായ്ക്ക് ചെയ്ത് വിപണിയില്‍ ഇറക്കുമ്‌ബോള്‍ 18 ശതമാനം നികുതി നല്‍കണം
കൈത്തറി വസ്ത്രങ്ങള്‍ക്ക് വില കൂടാനിടയാക്കുന്നതാണ് പുതിയ നികുതിഘടന. നികുതിയില്ലാത്ത പട്ടികയിലുണ്ടായിരുന്ന കൈ നൂലിന് അഞ്ച് ശതമാനം നികുതി ചുമത്തും. പവര്‍ലൂമില്‍ ഉപയോഗിക്കുന്ന കോണ്‍ നൂലിനും ഇതേ നികുതി നിരക്കുതന്നെ.
സിനിമക്ക് വിനോദനികുതി രണ്ടുവിധം. 100 രൂപക്ക് മുകളില്‍ നിരക്കുള്ള ടിക്കറ്റുകള്‍ക്ക് 28 ശതമാനവും 100 രൂപയില്‍ താഴെയുള്ളവക്ക് 18 ശതമാനവുമാണ് നികുതി.
കേന്ദ്രത്തിന് നേട്ടം ആദായ നികുതിയില്‍...
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നികുതി വരുമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകും. ഉല്‍പാദകര്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കണമെങ്കില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയപ്പോള്‍ നല്‍കിയ നികുതിയുടെ രേഖകള്‍ നല്‍കണം. ഈ ഉല്‍പന്നം വില്‍ക്കുന്ന വ്യാപാരിക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കണമെങ്കില്‍ ഉല്‍പാദകന്‍ നികുതി അടച്ചതിന്റെ രേഖകള്‍ വേണം.ജി.എസ്.ടി നടപ്പാക്കുന്നതോടെ നികുതി വെട്ടിച്ച് വ്യാപാരം നടത്തല്‍ പ്രയാസമാകും. ഇത് നികുതി ചോര്‍ച്ച പൂര്‍ണമായി തടയും. അതുവഴി കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ വരുമാനം ഗണ്യമായി കൂടും. കേന്ദ്ര സര്‍ക്കാറിന് ആദായ നികുതി വരുമാനത്തില്‍ വന്‍ വര്‍ധനക്ക് വഴിയൊരുക്കും. നിലവില്‍ ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ താഴെ പേരാണ് ആദായ നികുതി നല്‍കുന്നത്. ഇനി ഇടപാടുകള്‍ രേഖകള്‍ വഴിയാക്കുമേ്ബാള്‍ കൂടുതല്‍ പേര്‍ നികുതി വലയില്‍ വരും. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അടിസ്ഥാനമാക്കി വാറ്റ് നടപ്പാക്കിയപ്പോള്‍ ആദായ നികുതി പിരിവില്‍ വന്‍വര്‍ധനയുണ്ടായിരുന്നു. അത് വീണ്ടും കൂടും.
ചെറുകിട ഇടത്തരം സംരംഭകര്‍
രാജ്യത്തുള്ളത് മൂന്നുകോടിയിലേറെ ചെറുകിട, ഇടത്തരം സംരംഭകര്‍. വ്യാവസായിക ഉല്‍പാദനത്തിന്റെ 50 ശതമാനവും കയറ്റുമതിയുടെ 42 ശതമാനവും സംഭാവന ചെയ്യുന്ന മേഖല. ജി.എസ്.ടി സംബന്ധിച്ച് ധാരണക്കുറവേറെ.
ആശങ്കകള്‍...
1 75 ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട വ്യവസായങ്ങള്‍ക്ക് ജി.എസ്.ടി പ്രതികൂലം. മുമ്ബ് ലഭിച്ച നികുതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ഇല്ലാതായതോടെ കോര്‍പറേറ്റുകളോടാണ് മത്സരിക്കേണ്ടിവരിക. വര്‍ധിക്കുന്ന ഉല്‍പാദനച്ചെലവ്, മത്സരക്ഷമതക്കുള്ള സാഹചര്യം എന്നിവ തിരിച്ചടിയാകും. ചെറുകിട ഇടത്തരം സംരംഭകര്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഒരേ ഉല്‍പന്നങ്ങള്‍ക്ക് ഒരേ നികുതിയാണ് വരിക. ഇത് ചെറുകിട സംരംഭങ്ങളെ ഇല്ലാതാക്കും.
2 കട്ടിള, ജനല്‍, ഹോളോബ്രിക്‌സ് തുടങ്ങി സിമന്റ് അധിഷ്ടിത നിര്‍മാണ സംരംഭകര്‍ക്ക് ദോഷകരം. 28 ശതമാനം നികുതി നിരക്കുള്ളതിനാല്‍ നിര്‍മാണച്ചെലവേറും.
3 ജി.എസ്.ടി നാമകരണ കോഡില്‍ (എച്ച്.എസ്.എന്‍ കോഡ് ) വ്യക്തത വന്നിട്ടില്ല. ഉദാ: റബര്‍ , ചില്ല്, ചിരട്ട
4 റിട്ടേണ്‍ ഫയലിങ്ങില്‍ അവ്യക്തത
നേട്ടം...
1 രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ ഗുണപ്രദമാകുന്ന രീതിയില്‍ കൃത്യമായ നികുതി സമ്ബ്രദായം. ചെറുകിട വായ്പകള്‍ എളുപ്പം ലഭിക്കാന്‍ ഉപകാരപ്രദം
2 വ്യവസായ ആവശ്യങ്ങള്‍ക്കുള്ള വാങ്ങലുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ്.
3 20 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ളവരെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് ചെറുപ്പക്കാരെ ആകര്‍ഷിക്കും.
4 പ്രവേശന നികുതി ഇല്ലാതാകും. ഉയര്‍ന്ന പ്രവേശന നികുതി ചുമത്തിയിരുന്ന മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈലുകള്‍ എന്നിവയുടെ വില കുറയും. അന്തര്‍ സംസ്ഥാന ബിസിനസ് നടത്തുന്നവര്‍ക്ക് ഒരൊറ്റ നികുതി മതിയാകും. ചെക്‌പോസ്റ്റിലെ പരിശോധന ഒഴിവാകുന്നത് ഗുണം ചെയ്യും.
5 ഇന്‍പുട്ട് ടാക്‌സ് പരിധിയില്‍പെടുത്തിയ സംസ്ഥാനത്തിന് പുറത്ത് നിന്ന് അസംസ്‌കൃത വസ്തുക്കളെത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍, പാക്കിങ്, ഗാര്‍മന്റെ്‌സ്, സിന്തറ്റിക് റബര്‍ ബന്ധപ്പെട്ട വ്യവസായങ്ങള്‍ക്ക് മെച്ചമുണ്ടാകും.
6 എക്‌സൈസ് റിട്ടേണ്‍ , വാറ്റ് റിട്ടേണ്‍, സര്‍വിസ് ടാക്‌സ് എന്നിവ കൊടുക്കേണ്ടതില്ല. ജി.എസ്.ടി ബുക്ക് മാത്രമേ സൂക്ഷിക്കേണ്ടതുള്ളൂ
7 20 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ വേണ്ട. വില്‍പനയുടെ കണക്ക് സൂക്ഷിച്ചാല്‍ മതി.
വരില്ലേ നീ വരില്ലേ...
ഉപഭോക്താക്കളെ പിഴിഞ്ഞ് രാജ്യത്തിന് വന്‍തുക നികുതി ഉണ്ടാക്കിക്കൊടുക്കുന്ന പെട്രോളിയം, മദ്യം, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയെ നിലവില്‍ ജി.എസ്.ടി.യില്‍പെടുത്തിയിട്ടില്ല. ക്രൂഡ് ഓയില്‍, ഡീസല്‍, പെട്രോള്‍, വിമാന ഇന്ധനം, പ്രകൃതി വാതകം എന്നിവയാണ് പെട്രോളിയം ഉല്‍പന്നങ്ങളില്‍ വരുന്നത്. പകരക്കാരനില്ലാത്തതിനാല്‍ എത്ര വില കൂടിയാലും ഇവ വാങ്ങാന്‍ ആളുണ്ടാകുമെന്നതാണ് ഇതിന് ന്യായീകരണം. എന്തായാലും ഭാവിയില്‍ ഇവകൂടി നികുതി ഘടനയുടെ ഭാഗമാക്കുമെന്ന വാഗ്ദാനത്തില്‍ തല്‍ക്കാലം ആശ്വസിക്കേണ്ടി വരും.
കടത്താം; ഒളിക്കേണ്ട...
നികുതി വെട്ടിച്ച് കേരളത്തില്‍ എത്തിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നത് കോഴിയും മാര്‍ബിളും ഗ്രാനൈറ്റുമാണ്. കോഴിക്കുള്ള 14.5 ശതമാനം നികുതി പൂജ്യമാക്കിയതോടെ കോഴിക്കടത്ത് നിലക്കും. സ്വന്തം ആവശ്യത്തിന് കര്‍ണാടകയിലെ ജിഗ്‌നിയില്‍നിന്നോ രാജസ്ഥാനില്‍നിന്നോ മാര്‍ബിളുമായെത്തുന്ന വാഹനങ്ങള്‍ക്ക് ചെക്ക് പോസ്റ്റുകളില്‍ കാത്തുകെട്ടി കിടക്കേണ്ട കാലം ഇന്നത്തോടെ അവസാനിക്കും. പടി കൊടുക്കലോ പരിശോധനയോ പിഴ ഭീഷണിയോ നേരിടേണ്ടി വരില്ല. ചെക്‌പോസ്റ്റില്‍ ബില്‍ കാണിക്കേണ്ടി വരും. സ്വന്തം ആവശ്യത്തിനാണെന്ന് തെളിയിക്കാവുന്ന രേഖകള്‍ കൈയില്‍ കരുതണമെന്ന് മാത്രം. കൃത്യമായ മേല്‍വിലാസവും പിന്‍കോഡും നല്‍കണം. അതുവഴി നികുതി ആനുകൂല്യം സംസ്ഥാനത്തിന് കിട്ടും. വാങ്ങുമേ്ബാള്‍ നല്‍കുന്ന ബില്ലില്‍ ജി.എസ്.ടി നമ്ബര്‍ പ്രിന്റ് ചെയ്‌തെന്ന് ഉറപ്പാക്കണം. സ്വന്തം ആവശ്യത്തിന് ഏത് സംസ്ഥാനത്തുനിന്നും എത്ര വേണമെങ്കിലും എന്ത് സാധനവും കൊണ്ടുവരാമെന്ന് സാരം.
ബാങ്ക്, ഇന്‍ഷുറന്‍സ് ചെലവേറും...
നാളെ മുതല്‍ ബാങ്ക് സേവനങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവ ഉള്‍പ്പെടെ പല സേവനങ്ങള്‍ക്കും ചെലവ് കൂടും. ഏകദേശം മൂന്ന് ശതമാനമാകും വര്‍ധന. 14 ശതമാനം സേവന നികുതിയും ഒരു ശതമാനം സെസും അടക്കം 15 ശതമാനമാണ് ഈടാക്കിയിരുന്നത്. എന്നാല്‍ ജി.എസ്.ടിയില്‍ 18 ശതമാനം നല്‍കണം. നികുതി നിരക്കിലെ വര്‍ധന മൂന്ന് ശതമാനമാണെങ്കിലും ഒരു വര്‍ഷം ലൈഫ്, ജനറല്‍ ഇന്‍ഷുറന്‍സ് പ്രീമിയവും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലുമായി ഒരു ലക്ഷം രൂപ ചെലവാക്കുന്ന ആള്‍ക്ക് അധിക ബാധ്യത 3000 രൂപ വരും. പല കാര്യങ്ങള്‍ക്കും ബാങ്ക് സേവനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ ഈ ഇനത്തിലും ചെലവ് കൂടും.
നിരക്ക് ഉയരുന്ന മറ്റ് സേവനങ്ങള്‍:
-മൊബൈല്‍, ടെലിഫോണ്‍ ബില്ലുകള്‍ കൂടും.
-കേബിള്‍, ഡി.ടി.എച്ച്
-250 രൂപയില്‍ കൂടുതലുള്ള സിനിമാ ടിക്കറ്റുകള്‍
-ഹോട്ടല്‍ ഭക്ഷണം, താമസം
-സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍
-ബിസിനസ് ക്ലാസ് വിമാന യാത്ര
-കാബ് ടാക്‌സി
-ആയുര്‍വേദം
വിദ്യാഭ്യാസആരോഗ്യ മേഖലകളിലെ സേവനങ്ങള്‍ക്ക്
നികുതിയില്ല.
ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്
ഒരു ഉല്‍പന്നത്തിന് പല തലങ്ങളില്‍ നികുതി ചുമത്തരുത് എന്ന നിലപാടിന്റെ ഭാഗമായാണ് ജി.എസ്.ടി നടപ്പാക്കുമേ്ബാള്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അനുവദിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുമേ്ബാള്‍ ഉല്‍പാദകന്‍ നികുതി നല്‍കുന്നുണ്ട്. ഉല്‍പന്നം വില്‍ക്കുമേ്ബാള്‍ അതിന് നികുതി ചുമത്തും. അസംസ്‌കൃത വസ്തുവിന് നല്‍കിയ നികുതി ഉല്‍പന്നം വില്‍ക്കാന്‍ അടക്കേണ്ട നികുതിയില്‍നിന്ന് കുറക്കാന്‍ അനുവദിക്കുന്ന സംവിധാനമാണ് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്. നിലവിലുള്ള നികുതികള്‍ക്കെല്ലാം (എക്‌സൈസ് നികുതി, വാറ്റ് മുതലായവ) ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നുണ്ട്. എന്നാല്‍ ജി.എസ്.ടി ഈ നികുതികള്‍ എല്ലാം ഏകീകരിക്കുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകും.
നേട്ടം...
ഉല്‍പന്ന വില കുറയാന്‍ സാധ്യത...
ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതിനാല്‍ ഉയര്‍ന്ന നികുതി സ്ലാബിലേക്ക് മാറ്റുന്ന ഉല്‍പന്നങ്ങളുടെ വില കുറഞ്ഞേക്കും.പണപ്പെരുപ്പവും കുറയുമെന്ന് പ്രതീക്ഷ.ലോറികള്‍ ചെക്‌പോസ്റ്റുകളില്‍ കിടക്കേണ്ടി വരില്ല; ചരക്ക് നീക്കത്തിന് ചെലവ് കുറയും. വേഗത്തിലാകും. ബിസിനസ് ഇടപാടുകള്‍ എളുപ്പമാവും.
നികുതി മേഖല സുതാര്യമാവും.ഉദ്യോഗസ്ഥ തല അഴിമതിയും പീഡനവും ഇല്ലാതാവും.
കോട്ടം...
ഇന്‍ഷുറന്‍സ് പ്രീമിയം പോലുള്ള ചില സേവനങ്ങള്‍ക്ക് ചെലവേറും.ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികള്‍ക്ക് ബിസിനസ് പ്രയാസമാകും.
വിലക്കുറവിന്റെ മിച്ചം ഉപഭോക്താക്കള്‍ക്ക് കൈമാറിയില്ലെങ്കില്‍ തുടക്കത്തില്‍ വിലക്കയറ്റത്തിന് സാധ്യത.വാണിജ്യ ഇടപാടുകളുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ വ്യാപകമാകും.ജൂലൈ ഒന്നിന് കൈവശമുള്ള സ്‌റ്റോക്കിന് മുഴുവന്‍ നികുതിയും അടക്കണം. ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈനാകും. നെറ്റ്‌വര്‍ക്കിന്റെ പരിമിതിയും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും തലവേദനയാകാം. ഓണ്‍ലൈന്‍, ബാങ്ക് ഇടപാടുകള്‍ക്ക് അധിക ചെലവ്. 20 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ നികുതി നല്‍കണം. (വാറ്റില്‍ ഇത് ഒന്നര കോടിയായിരുന്നു)
പണി കിട്ടും...
യുവാക്കളുടെ തൊഴില്‍ മോഹങ്ങള്‍ക്കും നിറം നല്‍കുന്നതാണ് ജി.എസ്.ടി.സമീപകാലത്ത് രാജ്യത്ത് വേണ്ടി വരിക 13 ലക്ഷം പ്രഫഷനലുകളെയാവും.
ഇന്‍പുട്ട്, ഔട്ട്പുട്ട് ടാക്‌സ് ക്രെഡിറ്റ് ഉള്‍പ്പെടെ സങ്കീര്‍ണമായ കണക്ക്കൂട്ടലുകളും ടാബുലേഷനുമാവും വേണ്ടി വരിക. എല്ലാ ഇടപാടുകളും ഓണ്‍ലൈനാകും. ഇതെല്ലാം ചെയ്യാന്‍ വിദഗ്ധരായ ജീവനക്കാരെ വേണ്ടി വരും. കണക്ക് തയാറാക്കാനും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വാങ്ങാനും മറ്റും െഎ.ടി പ്ലാറ്റ്‌ഫോം രൂപപ്പെടുത്തണം. ഐ.ടി മേഖലയില്‍ തൊഴില്‍ ഭീഷണി നേരിടുന്നവര്‍ക്ക് ഇത് ഗുണകരമാകും. ടാക്‌സ് പ്രാക്ടീഷണര്‍മാരുടെ ഓഫിസുകളിലും നികുതി കണക്കാക്കാനും ഓഡിറ്റിങ്ങിനും വിദഗ്ധരെ വേണ്ടി വരും.
ആശങ്ക തീര്‍ന്നില്ല...
ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യവസായികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഹോട്ടല്‍, ജ്വല്ലറി മേഖലയിലുമെല്ലാം അനിശ്ചിതത്വമുണ്ട്. പാതി പാകമായ നെറ്റ്‌വര്‍ക്കിങ് ഉള്‍പ്പെടെ സാങ്കേതിക പ്രശ്‌നങ്ങള്‍ ജി.എസ്.ടിയെ കാത്തിരിക്കുന്നു.
ഉപഭോക്താക്കളുടെ പേടി...
ഭൂരിഭാഗം ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ക്കും നിലവിലുള്ള ആകെ നികുതിയെക്കാള്‍ കുറഞ്ഞ നിരക്കാണ് ജി.എസ്.ടിയില്‍. കൂടാതെ ഇവക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കും. അതിനാല്‍ ഉല്‍പന്ന വിലയില്‍ കാര്യമായ കുറവ് ഉണ്ടാവണം. ഉയര്‍ന്ന നിരക്കിലേക്ക് മാറുന്ന ചുരുക്കം ചില ഉല്‍പന്നങ്ങള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതിനാല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവില്ല.
എന്നാല്‍ ഈ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടുമോ എന്നതാണ് സംശയം. കമ്ബനികളും വിതരണക്കാരും നികുതി ഇളവ് വീതിച്ചെടുത്തേക്കാം. ഇത് തടയാന്‍ നിരീക്ഷണ സംവിധാനം വേണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സംവിധാനം ഫലപ്രദമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
നീതി വേണം നികുതിയില്‍...
സമ്ബത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ പല തട്ടുള്ളതുപോലെ നികുതിയുടെ കാര്യത്തിലും വേണമെന്ന പക്ഷക്കാരനാണ് ധനമന്ത്രി തോമസ് ഐസക്. ഇത് ചെറുകിടക്കാരെയും താഴേത്തട്ടിലുള്ളവരെയും സഹായിക്കാനാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ അതേ നികുതി നാട്ടിന്‍പുറത്തെ ചായക്കടക്കാരനില്‍നിന്ന് ഈടാക്കുന്നത് നീതിയാണോ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്കും അല്ലാത്തവക്കും ഒറ്റ നികുതി ന്യായമാണോ. പല നികുതി ആയാല്‍ എന്താണ് കുഴപ്പം. നികുതി നിര്‍ണയം നീതിയില്‍ അധിഷ്ഠിതമാകണം. ഇന്ന് അര്‍ധരാത്രി നിലവില്‍ വരുന്ന ചരക്കുസേവന നികുതി കുറേയൊക്കെ നീതി അധിഷ്ഠിതമാണ്...
ജിഎസ്ടി നല്ലതാണ്...
കേരളത്തിന് നേട്ടമാണ് എന്നതിനാല്‍ ജി.എസ്.ടി നികുതിഘടനയെ അകമഴിഞ്ഞ് പിന്തുണക്കുകയാണ്. നികുതിച്ചോര്‍ച്ച അടയും. നികുതിദായകര്‍ കൂടും. ഇതാണ് പ്രത്യക്ഷ നേട്ടം. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രത്തിന്റെ കൈ കടത്തല്‍ ഉണ്ടായെങ്കിലും 20 ശതമാനം നികുതിവരുമാനം കൂടുന്നത് ചെറിയ കാര്യമല്ല.
ആദായം അകത്തെത്തുമോ...
ഉപഭോക്തൃസംസ്ഥാനമായതിനാല്‍ ഇതിന്റെ ഫലം അടുത്ത ദിവസംതന്നെ അടുക്കളയില്‍ എത്തിക്കൊള്ളണമെന്നില്ല. വാണിജ്യ ഉല്‍പന്നങ്ങളുടെ മുഖ്യ ഉപഭോക്താക്കളെന്ന നിലയില്‍ കുടുംബ ബജറ്റില്‍ കുറവുണ്ടാവില്ല. പല സേവനങ്ങള്‍ക്കും നികുതി വന്നു. ചിലതിന് കൂടി. അതിനാല്‍ ആദായം അകത്തെത്തുമെന്ന് ഉറപ്പിച്ച് പറയാനാകില്ല.
ബുദ്ധിമുട്ടോ...ഏയ്
പുതിയൊരു നികുതിഘടനയിലേക്ക് മാറുമേ്ബാള്‍ ഉണ്ടാകുന്ന സംശയം മാത്രമാണിത്. നടപടി ക്രമങ്ങള്‍ പാലിച്ചാല്‍ അങ്ങേയറ്റം ലളിതമാണിത്. വ്യാപാരികള്‍ക്ക് തെറ്റ് തിരുത്താനും സംശയം ദുരീകരിക്കാനും പ്രശ്‌നം പഠിക്കാനും ആവശ്യത്തിന് സമയം നല്‍കിയിട്ടുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ചത് ഇതിന്റെ ഭാഗമാണ്.
കീശയിലെന്തുണ്ടാകും...
കീശ ചോര്‍ത്തുകയുമില്ല; എന്തേലും ഇട്ടുതരുമെന്ന് പ്രതീക്ഷിക്കാനും വയ്യ. വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താവിലേക്ക് എത്താതിരിക്കാന്‍ ഉല്‍പാദകരും വിതരണക്കാരും ലാഭംകൂട്ടാന്‍ വഴി തേടും. പുതിയ സേവനനികുതികൂടി ചേരുമേ്ബാള്‍ വിലക്കയറ്റമോ വിലക്കുറവോ പ്രവചിക്കാനാവില്ല. അമിതലാഭം തടയാനുള്ള അതോറിറ്റി നിലവിലുണ്ട്. സംസ്ഥാന തലത്തിലും ഇത്തരമൊന്ന് ഉണ്ടായാല്‍ നന്ന്. രാജ്യമൊട്ടാകെ പുതിയൊരു നികുതി ഘടനയിലേക്ക് ഒറ്റ രാത്രികൊണ്ട് മാറുമേ്ബാള്‍ വിലക്കയറ്റം ഉണ്ടാകാതിരിക്കുന്നതുതന്നെ പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. ബാക്കിയെല്ലാം കാത്തിരുന്ന് കാണാം...
സുസജ്ജം...
എപ്പോഴും മുമേ്ബ പറക്കുന്ന പക്ഷിയാണ് കേരളം. ജി.എസ്.ടി നടപ്പാക്കാന്‍ കേരളം സുസജ്ജമാണ്. രണ്ടര ലക്ഷം വ്യാപാരികളില്‍ മുക്കാല്‍ പങ്കും രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. സോഫ്റ്റ്‌വെയര്‍ പൂര്‍ണസജ്ജമായാല്‍ സമയപരിധിക്കുള്ളില്‍ സംസ്ഥാനം ഒരുങ്ങിയിരിക്കും. ഡിസംബറിനുശേഷം വില്‍പന നികുതി ചെക്‌പോസ്റ്റുകള്‍ വേണ്ടിവരില്ല.
നികുതി...
പൂജ്യം ശതമാനം
സാധനങ്ങള്‍: പാല്‍, തൈര്, ലസി, പാക്കറ്റിലാക്കാത്ത ഭക്ഷണസാധനങ്ങള്‍, തേന്‍, ഇറച്ചി, കോഴിയിറച്ചി, പഴങ്ങള്‍, പച്ചക്കറികള്‍, മുട്ട, ബ്രാന്‍ഡ് ചെയ്യാത്ത ആട്ട, മൈദ, ധാന്യങ്ങള്‍, അരിയുല്‍പന്നങ്ങള്‍, ഉപ്പ്, െബ്രഡ്, പപ്പടം, ധാന്യപ്പൊടികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, കാലിത്തീറ്റ, കോഴിത്തീറ്റ, ഗര്‍ഭനിരോധന ഉറ, േഡ്രായിങ് ബുക്ക്, പ്രിന്റ് ചെയ്ത പുസ്തകങ്ങള്‍, കുങ്കുമം, സ്റ്റാമ്ബ്, ജുഡീഷ്യല്‍ പേപ്പറുകള്‍, വള, കൈത്തറി, എല്ലുപൊടി, ശര്‍ക്കര, പ്രസാദം, കണ്‍മഷി, ...
സേവനങ്ങള്‍: വിദ്യാഭ്യാസഫആരോഗ്യ സേവനങ്ങള്‍, തീര്‍ഥാടന യാത്ര, ലോക്കല്‍ െട്രയിന്‍ യാത്ര, 1000 രൂപ വരെ ദിവസവാടകയുള്ള
ഹോട്ടലുകള്‍...
അഞ്ച് ശതമാനം
സാധനങ്ങള്‍: മീന്‍ ഉല്‍പന്നങ്ങള്‍, 1000 രൂപയില്‍ കുറവുള്ള വസ്ത്രങ്ങള്‍, ചായ, കാപ്പി, പാല്‍പ്പൊടി, ബ്രാന്‍ഡഡ് പനീര്‍, ശീതീകരിച്ച പച്ചക്കറി, ഭക്ഷ്യ എണ്ണ, പരിപ്പ്, നിലക്കടല, സോയാബീന്‍, സൂര്യകാന്തി, കരിമ്ബ്, മധുരക്കിഴങ്ങ്, കൊക്കോ, പാക്ക് ചെയ്ത ബ്രഡ്, റെസ്‌ക്, പിസ്സ, മണ്ണെണ്ണ, ഉണക്കമുന്തിരി, ചന്ദനത്തിരി, കശുവണ്ടിപ്പരിപ്പ്, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധങ്ങള്‍, വാക്‌സിനുകള്‍, സ്റ്റന്റെുകള്‍, ഒ.ആര്‍.എസ് പാക്കറ്റ്, എല്‍.പി.ജി കണക്ഷന്‍, ഇരുമ്ബ്, സ്റ്റീല്‍, ബോട്ട്, ബയോഗ്യാസ്, മത്സ്യബന്ധന ഉപകരണങ്ങള്‍...സേവനങ്ങള്‍: ഗതാഗത സേവനങ്ങള്‍, കാബ് സേവനങ്ങള്‍, െട്രയിനിലെ എ.സി. യാത്ര, വിമാനത്തിലെ ഇക്കണോമിക് ക്ലാസ് യാത്ര...
12 ശതമാനം
സാധനങ്ങള്‍: 1000 രൂപയില്‍ കൂടുതലുള്ള വസ്ത്രങ്ങള്‍, ശീതീകരിച്ച മാംസം, മാംസ ഉല്‍പന്നങ്ങള്‍, പാക്ക് ചെയ്ത ഉണക്കപ്പഴങ്ങള്‍, നെയ്യ്, ബട്ടര്‍, ചീസ്, മൃഗക്കൊഴുപ്പ്, അച്ചാര്‍, ജാം, കെച്ചപ്പ്, സോസേജ്, പഴച്ചാറുകള്‍, ആയുര്‍വേദ മരുന്ന്, രോഗ നിര്‍ണയ കിറ്റുകള്‍, നോട്ടുബുക്ക്, ഫ്‌ലൈ ആഷ് കട്ടകള്‍, ഡീസല്‍ എന്‍ജിനുകള്‍, കണ്ണട, കോണ്‍ടാക്ട് ലെന്‍സ്, പ്ലേയിങ് കാര്‍ഡ്, ബോര്‍ഡ് ഗെയിം സാമഗ്രികള്‍, പാറ്റ ഗുളിക, പ്ലാസ്റ്റിക് മുത്തുകള്‍, പല്‍പ്പൊടി, ചന്ദനത്തിരി, കുട, തയ്യല്‍ മെഷീന്‍, സെല്‍ ഫോണ്‍, സ്പൂണ്‍, ഫോര്‍ക്ക്, കറിക്കത്തികള്‍...സേവനങ്ങള്‍: സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലോട്ടറികള്‍, നോണ്‍ എ.സി ഹോട്ടലുകള്‍, ബിസിനസ് ക്ലാസ് വിമാനയാത്ര, വളങ്ങള്‍, വര്‍ക്ക്
കോണ്‍ട്രാക്ട്...
18 ശതമാനം
സാധനങ്ങള്‍: 500 രൂപക്ക് മുകളിലുള്ള ചെരിപ്പ്, ബിസ്‌ക്കറ്റ്, കേക്ക്, ഐസ്‌ക്രീം, ടൂത്ത് പേസ്റ്റ്, മിനറല്‍ വാട്ടര്‍, ഫുഡ് മിക്‌സ്, ഐബ്രോ പെന്‍സില്‍, പ്ലാസ്റ്റിക് ടാര്‍പോളിന്‍, തുകല്‍ ഉപയോഗിക്കാത്ത സ്‌കൂള്‍ ബാഗ്, ഹാന്‍ഡ് ബാഗ്, ഷോപ്പിങ് ബാഗ്, സ്റ്റീല്‍, കാമറ, കോണ്‍ക്രീറ്റ് പൈപ്പ്, അലൂമിനിയം ഫോയില്‍, ട്രാക്ടര്‍ ടയറും ട്യൂബും, ത്രാസ് (ഇലക്‌ട്രോണിക് ഇലക്ട്രിക് ഒഴികെ) പ്രിന്റര്‍, യു.പി.എസ്, സി.സി ടി.വി, സെറ്റ് ടോപ്പ് ബോക്‌സ്, കമ്ബ്യൂട്ടര്‍ മോണിറ്റര്‍, വൈന്‍ഡിങ് വയര്‍, ബേബി കാരിയേജ്, മുള ഫര്‍ണിച്ചര്‍...സേവനങ്ങള്‍: മദ്യം വിളമ്ബുന്ന എ.സി. ഹോട്ടല്‍, ടെലികോം, ഐ.ടി, ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍, ബാങ്കിങ്, പ്രതിദിന മുറിവാടക 25007500, പഞ്ചനക്ഷത്ര ഹോട്ടല്‍ റസ്റ്ററന്റ്...
28 ശതമാനം
സാധനങ്ങള്‍: വാഷിങ് മെഷീന്‍, വാച്ച്, എ.സി, റഫ്രിജറേറ്റര്‍, വാട്ടര്‍ ഹീറ്റര്‍, കാര്‍, സൈക്കിള്‍, മോട്ടോര്‍ സൈക്കിള്‍, പ്രിന്റര്‍, ഫോട്ടോ കോപ്പിയര്‍, വാക്വം ക്ലീനര്‍, അലൂമിനിയം പാത്രം, പ്ലാസ്റ്റിക് ഉല്‍പന്നം, ഫര്‍ണിച്ചര്‍, എയര്‍ക്രാഫ്റ്റ്, സുഗന്ധദ്രവ്യങ്ങള്‍, ഹെയര്‍ ഡൈ, ആഫ്റ്റര്‍ ഷേവ് ലോഷന്‍, മെയ്ക്ക് അപ്പ് സാമഗ്രികള്‍, സണ്‍സ്‌ക്രീന്‍ ലോഷന്‍, ചര്‍മകാന്തിക്കുള്ള ഉല്‍പന്നങ്ങള്‍, ചോക്‌ലേറ്റ്, കൊക്കോ വെണ്ണ, പാന്‍മസാല, ടൈലുകള്‍, പെയിന്റ്, വാര്‍ണിഷ്, പുട്ടി, വാള്‍ പേപ്പര്‍, ബീഡികള്‍, ച്യൂയിങ് ഗം, പാന്‍ മസാല...സേവനങ്ങള്‍: സ്വകാര്യ ലോട്ടറികള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, 7500രൂപയില്‍ കൂടുതല്‍ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറി, കുതിരപ്പന്തയം, സിനിമ ശാലകള്‍...
സംശയമോ;തീര്‍ത്തിട്ട് പോകാം..
പരസ്യങ്ങള്‍, പരിശീലനങ്ങള്‍, ശില്‍പശാലകള്‍... വാണിജ്യ വ്യവസായ മേഖലകളില്‍ ഉള്ളവര്‍ക്ക് മുതല്‍ ഉപഭോക്താക്കള്‍ക്കുവരെ സംശയം തീര്‍ക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. ഇതിന് പുറമെ, മാര്‍ഗനിര്‍ദേശങ്ങളും പ്രാദേശിക ഭാഷകളിലടക്കം ചോദ്യോത്തരങ്ങളുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ വെബ്‌സൈറ്റുണ്ട്. വിലാസം:www.cbec.gov.in
വ്യാപാരികള്‍ക്കുള്ള സംശയനിവാരണത്തിനായി ജി.എസ്.ടി. നെറ്റ്‌വര്‍ക്ക് കോള്‍ സെന്ററുണ്ട്.
നമ്പര്‍: 0120 488 8999
https://www.facebook.com/Malayalivartha

























