പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി എടുത്തു

നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. ഗൂഢാലോചനയെക്കുറിച്ച് പള്‍സര്‍ സുനി ജിന്‍സണോട് വെളിപ്പെടുത്തിയിരുന്നു. ജയിലില്‍ സുനില്‍ കുമാറിന്റെ സഹതടവുകാരനായിരുന്നു ജിന്‍സണ്‍. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 164 പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ജിന്‍സന്റെ മൊഴിയെടുത്തത്.
കഴിഞ്ഞ ദിവസം ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ആലുവ പോലീസ് ക്ലബില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അവസാനിച്ചത് പതിമൂന്ന് ചോദ്യം ചെയ്യല്‍ പതിമൂന്ന് മണിക്കൂര്‍ നീണ്ടു നിന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ഈ ചോദ്യം ചെയ്യല്‍.
https://www.facebook.com/Malayalivartha

























