പൊലീസില്‍ അഴിമതി വച്ചു പൊറുപ്പിക്കില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ; സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റു

സംസ്ഥാന പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഡിജിപി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്ന ബഹ്‌റയുടെ ഡിജിപി സ്ഥാനത്തേക്കുളള രണ്ടാം ഊഴമാണിത്. പൊലീസില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് സ്ഥാനമേറ്റെടുത്ത ശേഷം ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍പ് ബെഹ്‌റയെ ഡിജിപിയായി നിയമിച്ചപ്പോള്‍ അധികാരം കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്ന സെന്‍കുമാര്‍ ഇത്തവണ ചട്ടങ്ങളെല്ലാം പാലിച്ച് ബെഹ്‌റക്ക് ചുമതലകള്‍ കൈമാറിയതിന് ശേഷമാണ് ഓഫീസ് വിട്ടത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സെന്‍കുമാര്‍ അനുകൂല വിധി നേടിയെടുക്കുകയും വീണ്ടും ഡിജിപിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. രണ്ടാം വരവില്‍ 55 ദിവസമാണ് സെന്‍കുമാര്‍ ഡിജിപിയായി പ്രവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha

























