Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

സുനി വാ തുറന്നു സത്യങ്ങള്‍ പുറത്ത്...അതിക്രമത്തിനിടെ വാവിട്ട് കരഞ്ഞ നടിയോട് ചിരിക്കാന്‍ ഭീഷണി; അവസാനം ആവശ്യപ്പെട്ടത് നടിയുടെ ചിരിക്കുന്ന മുഖവും വിരലിലെ മോതിരവും

01 JULY 2017 04:28 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെടുമ്പോള്‍ ആവശ്യം നടിയുടെ ചിരിക്കുന്ന മുഖവും വിരളിലെ മോതിരവും. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ നടിയുടെ ചിരിക്കുന്ന മുഖവും വിരളിലെ മോതിരവും വ്യക്തമായി വേണമെന്നായിരുന്നു ക്വട്ടേഷന്‍ നല്‍കിയ മാഡത്തിന്റെ നിര്‍ദേശമെന്നും സുനി പൊലീസിന് മൊഴി നല്‍കി.
ഈ ക്വട്ടേഷന് പിന്നില്‍ നാലു വര്‍ഷത്തെ പഴക്കമുണ്ടെന്നും ഇതിനായി വാഗ്ദാനം ലഭിച്ചിരുന്നത് 6 കോടി രൂപയുടെ ലാഭമായിരുന്നെന്നും സുനി വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.നടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് മൂന്ന് തവണ. ഇതിനായി നടി ചെയ്തിരുന്ന സിനിമാ ലൊക്കേഷനുകളില്‍ െ്രെഡവറായി എത്തിയിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. ശേഷം അന്യഭാഷാ ചിത്രങ്ങളില്‍ അവസരം വന്നതോടെ സുനി ഈ ശ്രമം ഉപേക്ഷിച്ചു. അതിനിടെ മലയാള സിനിമയിലേയ്ക്ക് വീണ്ടും അഭിനയിക്കാന്‍ എത്തുന്നതു സുനിയെ വീണ്ടും ക്വട്ടേഷന്‍ നല്‍കിയ വ്യക്തി ദൗത്യത്തിനായി നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഈ ചിത്രത്തിന്റെ ലൊക്കേഷന്‍ ഗോവയില്‍ ചിത്രീകരിക്കുമ്പോള്‍ പദ്ധതി നടപ്പാക്കാന്‍ സുനി പദ്ധതി ഇടുകയും എന്നാല്‍ അത് പൊളിയുകയും ചെയ്തു. ശേഷമാണ് ഫെബ്രുവരി 17ന് തൃശൂരില്‍ കൊച്ചിയില്‍ വെച്ച് കാറില്‍ വെച്ച് നടിയെ ആക്രമിക്കുന്നത്. സിനിമാ സെറ്റില്‍ അണിത വിധേയത്വം കാട്ടി പ്രതി നടിയോട് അടുക്കാന്‍ ശ്രമിച്ചതായും തെളിവുണ്ട്. സുനിയുടെ പുതിയ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ ഇതിന് പിന്നില് മലയാള സിനിമാ രംഗവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്നാണ് പൊലീസ് നിഗമനം. 
ഫെബ്രുവരി 17 നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18 ന് ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാല്‍, ജിന്‍സന്റെ മൊഴിയോടെ കേസ് വീണ്ടും സജീവമാകും. ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച്, അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വഴിത്തിരിവ്.ഇതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനി, െ്രെഡവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരാണു കോടതിയില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്താന്‍ ഒരുങ്ങുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരി 17 ന് രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഏപ്രില്‍ 18ന് ഇവരടക്കം ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചതോടെ പ്രതികള്‍ക്കു ജാമ്യം ലഭിക്കാത്ത സാഹചര്യമുണ്ടായി.

എന്നാല്‍ കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പ്രതിസ്ഥാനത്തു വരാതെ ഇപ്പോഴും നിയമത്തിനു പുറത്തു നില്‍ക്കുന്നുവെന്ന നിലപാടാണ് പ്രതികള്‍ക്കുള്ളതെന്നും ഇവര്‍ ഇക്കാര്യം കോടതി മുന്‍പാകെ ഉന്നയിക്കുമെന്നുമായിരുന്നു ഇവരുമായി അടുപ്പമുണ്ടായിരുന്നവരില്‍ ചിലരില്‍ നിന്നും ലഭിച്ച വിവരമെന്ന രീതിയില്‍ വാര്‍ത്ത പുറത്തുവന്നത്.
പള്‍സര്‍ സുനിയെ ആവേശത്തിലാക്കി നടിയെ തട്ടിക്കൊണ്ടു വന്നതിന് പിന്നിലെ സിനിമയിലെ അണിയറക്കാര്‍ തന്നെയെന്നത് പൊലീസിനും വ്യക്തമായി കഴിഞ്ഞു.ഇവര്‍ വീഡിയോ അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തില്‍ ഭയപ്പെടുത്താന്‍ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് കൊടുത്തിരുന്നു. നടി ഇതൊരിക്കലും പുറത്തു പറയില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. ഇതാണ് പൊളിഞ്ഞത്. തൃക്കാക്കര എംഎല്‍എ പിടി തോമസ് സ്ഥലത്ത് എത്തിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
കേസിലെ ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച് അതിക്രമത്തിന് ഇരയായ നടിയും അവരുടെ അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്ന നീക്കമാണ് പ്രതികളുടെ ഭാഗത്തു നിന്ന് ഇപ്പോഴുണ്ടാകുന്നതെന്നാണ് ഇത് സംബന്ധിച്ച് പരക്കെയുള്ള വിലയിരുത്തല്‍. നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിനും കിട്ടിക്കഴിഞ്ഞു. ആലുവയിലേയും കാക്കനാട്ടേയും സബ് ജയിലിലുകളില്‍ വെച്ചു പള്‍സര്‍ സുനി ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരോടും ജയില്‍ അധികാരികളോടും പറഞ്ഞ മൊഴികളാണ് നിര്‍ണ്ണായകമായത്. നേരത്തെ അന്വേഷണവുമായി പള്‍സര്‍ സുനി സഹകരിച്ചിരുന്നില്ല. എന്നാല്‍ ജയിലിലെത്തിയപ്പോള്‍ ഇത് മാറുകയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് നടി ആവര്‍ത്തിച്ചിരുന്നു.
ഒത്തുതീര്‍പ്പ് ശ്രമമെല്ലാം ഇതോടെ പൊളിഞ്ഞു. സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കേസിലാകെ ഏഴു പ്രതികളാണുള്ളത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 375 പേജുള്ള കുറ്റപത്രത്തില്‍ 165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആലുവ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരായി മൊഴികള്‍ രേഖപ്പെടുത്താനാണ് ഉത്തരവില്‍ പറയുന്നത്. മൊഴികള്‍ മുദ്രവച്ച കവറില്‍ ഈ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറാനാണ് നിര്‍ദേശം.നെടുമ്പാശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ പ്രതിയായ ജിന്‍സനെ റിമാന്‍ഡു ചെയ്തിരുന്ന അതേ മുറിയിലാണു പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്. ജയിലിനുള്ളില്‍ സുനി എഴുതിയ ഒരു കത്ത് പുറത്ത് എത്തിച്ചത് ജിന്‍സനാണ്. ഇതേ തുടര്‍ന്നു സുനിയെ പോലിസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണു ജിന്‍സനെ മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. സത്യം പുറത്തുവരുമോ എന്നത് പുതിയ ഡിജിപിയുടെ നിലപാട് പോലിരിക്കും. മുമ്പ് ഇദ്ദേഹം ഈ കേസ് ഒതുക്കുകയാണ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (8 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends