Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പള്‍സര്‍ സുനിയുമായി കാവ്യയുടെ ലക്ഷ്യയ്ക്ക് എന്ത് ബന്ധം !?ലക്ഷ്യ എന്തിനു സുനിക്ക് പണം കൊടുത്തു ? പുറത്തുവരുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ...

01 JULY 2017 05:12 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് പുതിയ വഴിത്തിരിവിലേയ്‌ക്കെന്ന് സൂചനകള്‍. ആക്രമിക്കപ്പെട്ടതിന് മുമ്പുള്ള ദിവസം ഒന്നാം പ്രതി സുനില്‍ കുമാറിന്, നടന്‍ ദിലീപിന്റെ രണ്ടാമത്തെ ഭാര്യ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര ശാലയില്‍നിന്നും രണ്ടു ലക്ഷം രൂപ നല്‍കിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട നിജസ്ഥിതി അറിയാന്‍ മലയാളിവാര്‍ത്ത പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ കേസില്‍ ആധികാരികത നിലനിര്‍ത്തുന്നതിനായി കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുപറയാനുള്ള സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് അവര്‍ പ്രതികരിച്ചു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്ത ഇങ്ങനെ... 

കാറിലെ പീഡനവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നലെ ലക്ഷ്യയില്‍ നടത്തിയ റെയ്ഡില്‍ കൂടുതല്‍ തെളിവുകള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. പണം വാങ്ങാനായി വന്ന ദിവസം ഒരു തവണ വന്നു മടങ്ങിയ സുനില്‍ കുമാര്‍ വീണ്ടും എത്തിയാണ് ലക്ഷ്യയില്‍ നിന്നും പണം കൈപ്പറ്റിയത്. അക്കൗണ്ട്‌സ് രേഖകള്‍ പരിശോധിച്ചത് പ്രകാരം ഇതേ ദിവസം സ്ഥാപനത്തില്‍നിന്നും രണ്ടു ലക്ഷം രൂപയുടെ കൈമാറ്റം നടന്നതായും പൊലീസിന് തെളിവ് ലഭിച്ചു. ഈ സംഭവങ്ങള്‍ പതിഞ്ഞ സിസി ടിവി കാമറയിലെ ദൃശ്യങ്ങള്‍ നടി ആക്രമിക്കപ്പെട്ടതിനു ശേഷം നീക്കം ചെയ്യപ്പെട്ടതായും സെര്‍വര്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് ബോധ്യപ്പെട്ടു. ഇത് നീക്കംചെയ്തയാളെ കണ്ടെത്തി പൊലീസ് മൊഴിയെടുത്തു. സംഭവം നടന്ന മൂന്നു ദിവസത്തെ ദൃശ്യങ്ങളാണ് ഡിലീറ്റ് ചെയ്യപ്പെട്ടത് എന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കാറിലെ പീഡനവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന രണ്ട് മണിക്കാണ് അവസാനിച്ചത്. പ്രതി സുനില്‍ കുമാര്‍ നടന്‍ ദിലീപിനെഴുതിയ കത്തില്‍ രണ്ടിടത്ത് കാക്കനാട്ടെ സ്ഥാപനത്തിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. നടിയുടെ കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആകുന്നതിന് മുമ്പ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്ന് പറഞ്ഞു. എനിയ്ക്ക് ഇപ്പോള്‍ പൈസ ആവശ്യമായതുകൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കാണാന്‍ ഒരുപാട് ശ്രമിച്ചതാണ്. നടക്കാത്തതുകൊണ്ടാണ് കാക്കനാട് ഒരിക്കല്‍ പോയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സംഭവത്തിനു ശേഷം താന്‍ കാക്കനാട്ടെ സ്ഥാപനത്തിലെത്തിയിരുന്നതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ സമയം ദിലീപ് ആലുവയിലാണെന്നാണ് സ്ഥാപനത്തിലുണ്ടായിരുന്നവര്‍ തന്നെ അറിയിച്ചതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്ത പൊലീസ് ഇക്കാര്യം പ്രത്യേകം എടുത്ത് ചോദിച്ചിരുന്നു. കുറ്റകൃത്യത്തിന് ശേഷം കാക്കനാട്ടെ സ്ഥാപനത്തിലെത്തിയതായി കത്തില്‍ രണ്ടിടത്ത് സുനില്‍ കുമാര്‍ വ്യക്തമാക്കുന്നുണ്ട്. നടിയെ അക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവില്‍ പോകും മുമ്പ് ലക്ഷ്യയിലെത്തിയതായും മൊഴിയുണ്ട്. 

ദിലീപ് കാവ്യ വിവാഹത്തിന് മുമ്പ് ആരംഭിച്ചതാണ് സ്ഥാപനം. അതീവ രഹസ്യമായായിരുന്നു പൊലീസ് പരിശോധനയ്‌ക്കെത്തിയത്. കടയില്‍ കണക്കെടുപ്പാണെന്ന കാരണം പറഞ്ഞാണ് ഇന്നലെ സ്ഥാപനത്തിലെത്തിയവരെ പൊലീസ് മടക്കി അയച്ചത് . അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനോട് പറഞ്ഞ 'മാഡ'ത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത് . സോളാര്‍ കേസിലെ പ്രതി സരിതാ എസ്. നായര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഫെനി. കേസില്‍ ഫെനിയെ പോലീസ് ചോദ്യം ചെയ്യും. 

പള്‍സര്‍ സുനിക്ക് കീഴടങ്ങാന്‍ സഹായം ആവശ്യപ്പെട്ട് രണ്ടു പേര്‍ ഫെനിയെ സമീപിച്ചിരുന്നെന്ന ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സുനിക്ക് സഹായം ചോദിച്ചെത്തിയവര്‍ ഫീസടക്കമുള്ള കാര്യങ്ങള്‍ 'മാഡ'ത്തോട് ചോദിച്ചിട്ട് പറയാമെന്നും ഫെനിയോട് പറഞ്ഞിരുന്നു. ഇക്കാര്യം ഫെനി ദീലീപിനോട് വ്യക്തമാക്കിയിരുന്നു. ദിലീപ് കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ്, ഇതുവരെ അന്വേഷണ പരിധിയില്‍ വരാതിരുന്ന സ്ത്രീയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (5 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (7 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (8 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (8 hours ago)

Malayali Vartha Recommends