എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്ന് കുമ്മനം

സെന്‍കുറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയെ ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ പോലീസ് ആസ്ഥാനത്ത് നിന്ന് എ.ഡി.ജി.പി മോഷ്ടിച്ച് കടത്തിയെന്ന വെളിപ്പെടുത്തല്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും കുമ്മനം ചൂണ്ടികാണിച്ചു.
ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത് ഏതെങ്കിലും രാഷ്ട്രീയക്കാരല്ല. മറിച്ച് തച്ചങ്കരിയുടെ മേലുദ്യോഗസ്ഥനായിരുന്നയാളാണ്. അതിനാല്‍ തന്നെ ഇത് അതീവ ഗുരുതരമാണെന്നും കുമ്മനം ചൂണ്ടികാണിക്കുന്നു. തീവ്രവാദ സ്വഭാവമുള്ള വ്യക്തികളെ വിദേശത്തെത്തി സന്ദര്‍ശിച്ചതായി മുന്‍പ് കണ്ടെത്തിയിട്ടും സര്‍ക്കാരുകളുടെ ഔദാര്യം മൂലം സര്‍വീസില്‍ തുടരുന്നയാളാണ് തച്ചങ്കരിയെന്നും കുമ്മനം പറഞ്ഞു.
നിരവധി ആരോപണങ്ങളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന തച്ചങ്കരിയെ നിര്‍ണ്ണായക പദവിയില്‍ അവരോധിച്ചത് എന്തിനെന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയന് തച്ചങ്കരിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിട്ടുള്ളതാണെന്നും കുമ്മനം വിമര്‍ശിക്കുന്നു.
https://www.facebook.com/Malayalivartha
























