മുകേഷിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേട്...മുകേഷിനെതിരെ വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അമ്മ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച നടനും എം.എല്‍.എയുമായ മുകേഷിന് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം. യോഗത്തില്‍ ഏതാനുംപേര്‍ ഉയര്‍ത്തിയ വിമര്‍ശനത്തോട് യോജിക്കുന്ന നിലപാടാണ് മുഴുവന്‍ സെക്രട്ടറിയറ്റ് അംഗങ്ങളും സ്വീകരിച്ചത്.
എം.എല്‍.എയുടെ പെരുമാറ്റം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. മുകേഷിന്റെ നടപടി സി.പി.എമ്മിന് അവമതിപ്പുണ്ടാക്കുന്നതാണെന്ന് യോഗം വിലയിരുത്തി. എന്നാല്‍ വിമര്‍ശനം ഉള്‍കൊള്ളാന്‍ മുകേഷ് തയ്യാറായതോടെ കൂടുതല്‍ നടപടികളിലേക്ക് പോവേണ്ടന്ന് യോഗം തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ ഇത്തരം കാര്യം ആവര്‍ത്തിക്കരുതെന്നും ഇനിയത് ശ്രദ്ധിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉണ്ടായി. എം.എല്‍.എയുടെ പെരുമാറ്റത്തെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍നിന്നും പരാതികള്‍ ഉയരുന്നുണ്ട്. വാക്കാലും രേഖാമൂലവും പരാതികള്‍ പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























