മുലപ്പാല്‍ നെറുകയില്‍ കയറി ഇരട്ടകുട്ടികളില്‍ ഒരാള്‍ മരിച്ചു

മുലപ്പാല്‍ നെറുകയില്‍ കുടുങ്ങി പതിനേഴ് ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു. ചെട്ടിക്കുളങ്ങര കണ്ണമംഗലം വടക്ക് മാളവിക ഭവനത്തില്‍ രാജേഷ്മാളവിക ദമ്പതികളുടെ മകനാണ് മരിച്ചത്.
രണ്ടു കുട്ടികളും ഒരേസമയം പാലിനായി കരഞ്ഞതിനെ തുടര്‍ന്ന് ഇളയ കുട്ടിയ്ക്ക് പാല്‍ നല്‍കിയ ശേഷം മാറ്റിക്കിടത്തി അടുത്ത കുട്ടിയ്ക്ക് പാല്‍ കൊടുക്കവേയാണ് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























