നടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത...നടിയുടെ മൊഴിയില്‍ വൈരുദ്ധ്യം

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത. ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘമെന്നാണ് റിപ്പോര്‍ട്ട്. പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നടി മൊഴി നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആദ്യഘട്ടത്തില്‍ അന്വേഷണം വഴിതെറ്റാന്‍ കാരണം നടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ്.
നടിയെക്കൂടാതെ സംവിധായകന്‍ ലാലിനെയും സംഭവ ദിവസം വാഹനം ഓടിച്ചിരുന്ന ലാലിന്റെ പ്രൊഡക്ഷന്‍ ഡ്രൈവറെയും വീണ്ടും ചോദ്യം ചെയ്യും. കേസില്‍ പരാതിക്കാരിയുടെ ഭാഗത്ത് നില്‍ക്കുന്ന ചിലര്‍ ബോധപൂര്‍വം ചിലത് മറയ്ക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസ് ദിലീപിലേക്ക് വഴിതിരിച്ചു വിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























