നടി ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതികരിച്ച് യുവനടി

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവത്തിലെ ആ 'യുവനടി' താനല്ലെന്ന് നടി മൈഥിലി പ്രതികരിച്ചു. തന്നെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. അങ്ങനെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. സ്ത്രീ ശാരീരികമായി അക്രമിക്കപ്പെടുന്നത് പോലെ തന്നെ പീഡനമാണ് അപവാദ പ്രചാരണവും. ദിവസവും താന്‍ ഇതിന് ഇരയാകുകയാണെന്നും നടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
നടിയെ ആക്രമിച്ചതിന് പിന്നിലെ ക്വട്ടേഷന്‍ വന്നത് ഒരു യുവനടി വഴിയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നടിയുടെ പേര് സംബന്ധിച്ച് ഇതുവരെ ഒരു സൂചനപോലും പോലീസ് പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ആ നടി മൈഥിലിയാണെന്നും ഇവരെ വീട്ടിലെത്തി ചോദ്യം ചെയ്‌തെന്നുമുള്ള തരത്തില്‍ വ്യാപകമായ അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. കൂടുതല്‍ അപവാദങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് സംഭവത്തില്‍ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha


























