'സ്ത്രീവിരുദ്ധ പരാമര്‍ശം' ഇന്നസെന്റിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ അമ്മ പ്രസിഡന്റും ഇടത് എം.പിയുമായ ഇന്നസെന്റിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇവരെ സ്ഥലത്ത് ക്യാമ്ബ് ചെയ്തിരുന്ന പൊലീസ് സംഘം പ്രതിരോധിച്ചത് ഉന്തിനും തള്ളിനും വഴിവെച്ചു.
താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എം.എല്‍.എമാരായ കെ.ബി. ഗണേഷ്‌കുമാറും മുകേഷും മാധ്യമപ്രവര്‍ത്തകരോട് മോശമായ പെരുമാറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനും ഖേദപ്രകടനം നടത്താനുമായി ബുധാനാഴ്ച വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ഇന്നസന്റ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്.
'അവസരങ്ങള്‍ക്കായി മോശം സ്ത്രീകള്‍ കിടക്ക പങ്കിടുന്നുണ്ടാവാമെന്ന'പരാമര്‍ശമാണ് വിവാദമായത്. സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന വിമന്‍ കലക്ടീവിന്റെ അഭിപ്രായത്തിലുള്ള പ്രതികരണത്തിന് സിനിമ പഴയകാലം പോലെയല്ലെന്നും, ഇത്തരമൊരു ആവശ്യം ആരെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ മാധ്യമങ്ങളറിയുമെന്ന് പറഞ്ഞ ഇന്നസെന്റ് മോശം സ്ത്രീകള്‍ കിടന്നു കൊടുക്കുന്നുണ്ടാവാമെന്നും അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























