പന്തളത്ത് മകന്‍ മാതാപിതാക്കളെ കൊന്ന് വീട്ടുമുറ്റത്തെ കിണറ്റില്‍ തള്ളി

പന്തളം പെരുമ്പുളിക്കലില്‍ മകന്‍ മാതാപിതാക്കളെ കൊന്ന് വീട്ടുമുറ്റത്തെ കിണറ്റില്‍ തള്ളി. പെരുമ്പുളിക്കലില്‍ ജോണ്‍ (65), ലീല (60) എന്നിവരെയാണ് മകന്‍ മാത്യു ജോണ്‍ (28) കൊന്ന് കിണറ്റില്‍ തള്ളിയത്. മൃതദേഹങ്ങള്‍ക്ക് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഇന്നു രാവിലെയാണ് ഇരുവരുടെയും മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതായി ഇന്നലെ അയല്‍വാസികള്‍ സംശയം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാത്യു ജോണ്‍ ഇന്ന് രാവിലെ ജെ.സി.ബി ഉപയോഗിച്ച് കിണറ്റില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ പന്തളം പോലീസ് സ്‌റ്റേഷനിലെത്തി കീഴങ്ങുകയായിരുന്നു.
ഇരുവരെയും താനാണ് കൊന്നതെന്നും തുടര്‍ന്ന് മൃതദേഹം വലിച്ച് കിണറ്റില്‍ ഇടുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ പന്തളം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ ലഹരിമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























