മഞ്ജുവാര്യരെയും, സുഹൃത്ത് പുഷ് ശ്രീകുമാറിനെയും ഗൂഢാലോചനക്കേസില്‍ വലിച്ചിഴയ്ക്കുന്നതിനു പിന്നില്‍

തനിക്കെതിരെയുള്ള ഗൂഢാലോചനയില്‍ മഞ്ജുവാര്യരുടെയും സുഹൃത്ത് പുഷ്ശ്രീകുമാറിന്റെയും ഇടപെടലുകള്‍ പോലീസിനെക്കൊണ്ട് മഞ്ജുവിനെ ചോദ്യം ചെയ്യിക്കുന്നത് വരെയെത്തിയതായി മംഗളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരാണ് പുഷ് ശ്രീകുമാര്‍?
മഞ്ജുവും പുഷ് ശ്രീകുമാറും തമ്മില്‍ എന്തുബന്ധം?
പാലക്കാട്ടുകാരനാണ് ശ്രീകുമാര്‍ മേനോന്‍ എന്ന പുഷ് ശ്രീകുമാര്‍, പഞ്ചതാരങ്ങളെ നിരത്തി ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ പരസ്യചിത്രമൊരുക്കിയ മലയാളി. അമിതാഭ് ബച്ചന്‍, ഐശ്വര്യാറായി, ദിലീപ്, മഞ്ജുവാര്യര്‍ തുടങ്ങിയ താരനിരകളെ കല്യാണ്‍ പരസ്യത്തിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായി മാറിയ കോടികള്‍ മൂല്യമുള്ള പരസ്യ സംവിധായകന്‍. 
ആരെയും അത്ഭുതപ്പെടുത്തുന്ന പരസ്യ സംവിധായകനാണ് ശ്രീകുമാര്‍ എന്ന് ദിലീപ് അക്കാലത്തു വിശേഷിപ്പിച്ച ശ്രീകുമാര്‍ ഏറെക്കഴിയാതെ ദിലീപിനു ശത്രുവായി. മഞ്ജുവാര്യരുടെ അടുത്ത സുഹൃത്തായി മാറിയ പുഷ് ശ്രീകുമാര്‍ പിന്നീട് എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ ബി.ആര്‍. ഷെട്ടി ഒരുക്കുന്ന ആയിരം കോടിയുടെ മോഹന്‍ലാലിന്റെ രണ്ടാമൂഴം ചലച്ചിത്രത്തിന്റെ സംവിധായകനായി മാറുന്ന അത്ഭുതക്കാഴ്ചയാണ് ഇന്ത്യ പിന്നീട് കാണുന്നത്. ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ചിത്രം. മലയാളത്തിന്റെ രണ്ടാമൂഴം എന്ന മഹാഭാരത സിനിമയെ ജീവിതത്തിലെ മഹാത്ഭുതം എന്നാണ് ശ്രീകുമാര്‍ വിശേഷിപ്പിച്ചത്.
ദിലീപുമായുള്ള വിവാഹമോചനത്തെത്തുടര്‍ന്ന് പുഷ്ശ്രീകുമാറിനെ മഞ്ജുവാര്യര്‍ വിവാഹം കഴിക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ മഞ്ജു സൈബര്‍ സെല്ലില്‍ പരാതി നല്കുകയും ചെയ്തിരുന്നു. വിവാഹമോചന സമയത്ത് ഇത്തരം ആരോപണങ്ങള്‍ പരസ്പരം ആരോപിക്കരുതെന്ന് മഞ്ജുവും ദിലീപുമായി സുഹൃത്തുക്കള്‍ മുഖേന ഒരു വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ അന്നു സിനിമാലോകത്തു പടര്‍ന്ന ഈ കഥകള്‍ക്കു പിന്നില്‍ ദിലീപാണെന്ന് മഞ്ജുവാര്യരുടെ അടുത്ത സുഹൃത്തുക്കള്‍ വിശ്വസിച്ചുപോന്നു.
രവി പിള്ളയുടെ മകളുടെ കൊല്ലത്തുവച്ചുനടന്ന രാജകീയ വിവാഹത്തിന്റെ സംവിധാനം സാബു സിറിലിനോടൊത്തു ചേര്‍ന്ന് നടത്തിയത് പുഷ് ശ്രീകുമാറായിരുന്നു. രവി പിള്ളയുടെ അടുത്ത സുഹൃത്തായ ദിലീപിനെ ഇത് ഏറെ ചൊടിപ്പിച്ചിരുന്നു.
ദിലീപിനെതിരെ ഗൂഢാലോചനയുടെ സംശയമുന ശക്തമായ അവസരത്തില്‍ മനോരമ ഓണ്‍ലൈനില്‍ മുനവച്ച് ദിലീപ് പറഞ്ഞു. എനിക്കെതിരെ ക്വട്ടേഷനുണ്ട്. ബോംബെ കേന്ദ്രീകരിച്ചാണ് ക്വട്ടേഷന്‍. ദിലീപ് ഉന്നം വച്ചത് ബോംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഞ്ജുവാര്യരുടെ ഉറ്റ സുഹൃത്ത് പുഷ് ശ്രീകുമാറിനെയായിരുന്നുവെന്ന് ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ മലയാളി വാര്‍ത്തയോട് പറഞ്ഞിരുന്നു.
എന്നും ദിലീപിനെതിരെ കരുക്കള്‍ നീക്കുന്നത് പുഷ് ശ്രീകുമാറും സംഘവുമാണെന്ന് ദിലീപിന്റെ സുഹൃത്തുക്കള്‍ വിശ്വസിക്കുന്നു. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഉറ്റ സുഹൃത്താണ് പുഷ് ശ്രീകുമാര്‍. അടുത്തകാലത്തു മഞ്ജുവാര്യര്‍ക്കു പൂര്‍ണ്ണ പിന്തുണ മോഹന്‍ലാല്‍ നല്‍കുന്നതിനു പിന്നില്‍ ശ്രീകുമാറിന്റെ ഇടപെടലുകളുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു. 'വില്ലന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ നായികയാണ് മഞ്ജുവാര്യര്‍. വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലും നായിക മഞ്ജുവാര്യരാണ്. ദിലീപിനെതിരെ ശക്തമായ അന്വേഷണം നടക്കുന്നതിനിടയില്‍ ഒടിയന്റെ പൂജ നടത്തിയ വാര്‍ത്ത ഏറെ ശ്രദ്ധേയമായിരുന്നു. ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ അതിശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മഞ്ജുവാര്യര്‍. മഹാഭാരതത്തിലും ശ്രദ്ധേയ വേഷമാണ് മഞ്ജുവിനെ കാത്തിരിക്കുന്നത്. 
മഞ്ജുവിനെയും, ശ്രീകുമാറിനെയും ഗൂഢാലോചന പറഞ്ഞ് കളത്തിലിറക്കി കഥകള്‍ മെനഞ്ഞ് കേരളത്തിനെ വീണ്ടും സംശയമുനയില്‍ നിര്‍ത്താന്‍ അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നു.
കേരളത്തിന് എന്നും പ്രിയപ്പെട്ട നടിയാണ് മഞ്ജുവാര്യര്‍. എന്നാല്‍ മഞ്ജുവിനെ ചോദ്യം ചെയ്ത തരത്തിലുള്ള വാര്‍ത്തകള്‍ താരത്തിനോടടുത്തുള്ള വൃത്തങ്ങള്‍ നിഷേധിച്ചു.
https://www.facebook.com/Malayalivartha

























