ടി.പി. വധക്കേസ് പ്രതിയുടെ നിക്കാഹിന് എ.എന്‍.ഷംസീറും

ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫിയുടെ നിക്കാഹിന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീറും. കൊയിലാണ്ടി സ്വദേശിനിയെയാണ് മുഹമ്മദ് ഷാഫി ജീവിത സഖിയാക്കിയത്.
ആറ് വര്‍ഷങ്ങളായുള്ള പ്രണയമാണ് ഇന്ന് വിവാഹത്തിലെത്തിയത്. ഷംസീര്‍ വിവാഹത്തില്‍ പങ്കെടുത്തത് വിവാദമായിട്ടുണ്ട്. ടി.പി വധക്കേസില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് ഷംസീര്‍ വിവാഹത്തില്‍ പങ്കെടുത്തത്.
2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഒളിവില്‍പോയ ഷാഫിയെയും സംഘത്തിനെയും ജൂണ്‍ 19ന് മുടക്കോഴിമലയില്‍ നിന്ന് പൊലീസ് പിടികൂടുകയും ചെയ്തു. ആറുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഷാഫി പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഒടുവില്‍ കല്യാണത്തിനായി പരോള്‍ അനുവദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























