ബിവറേജിന് മുന്നിലെ ക്യൂ ഒഴിവാക്കണം: ഹൈക്കോടതി

ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ അടക്കമുളള മദ്യശാലകള്‍ക്ക് മുന്നിലെ നിര ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരത്തില്‍ നിര റോഡിലേക്ക് നീളുന്നത് വഴി വാണിഭത്തിന്റെ പ്രതീതിയുണ്ടാക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.
ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റിന് മുന്നിലെ ക്യൂ തന്റെ വ്യാപാരത്തിന് തടസസസമുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ വ്യാപാരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ വിധി.
മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കരുത്. മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ തന്നെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























