കാസ്റ്റിംഗ് കൗച്ചുകള്‍ അഥവാ മോഡേണ്‍ പിമ്പുകള്‍ അരങ്ങുവാഴുന്ന മലയാള സിനിമ ; ഇനി ഇത്തരക്കാരെ സെറ്റില്‍ നിന്നും അടിച്ചോടിക്കുമെന്ന് മാക്ട ഫെഡറേഷന്‍

സിനിമാ മേഖല ശുദ്ധികലശത്തിന് സമയമായതായി പൊതുജന അഭിപ്രായം. കാസ്റ്റിംഗ് കൗച്ചുകള്‍ മലയാളത്തിന് അത്ര പരിചയമല്ലാത്ത വാക്കാണത്. എന്നാല്‍ ഇപ്പോഴത്തെ സിനിമാ മേഖലയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇത്തരക്കാരാണ്. പള്‍സര്‍ സുനി പോലുള്ള അക്രമികള്‍ ആണ് സെറ്റിലെ നടിമാരുടെ സുരക്ഷയും കാര്യങ്ങളും നോക്കാറ്. കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുന്നത് പോലല്ലെ കാര്യങ്ങള്‍ ഇത്. ഇതിനെതിരെ പാടവാളെടുക്കുകയാണ് മാക്ട.
ആരാണ് കാസ്റ്റിംഗ് കൗച്ച്
ഹോളിവുഡ് സിനിമകളില്‍ നായികാ നായകന്‍മാരെയും അവരുടെ വേഷത്തെയും നിശ്ചയിക്കുന്നവരാണ് കാസ്റ്റിംഗ് കൗച്ചുകള്‍. ഒരു പക്ഷേ പരസ്യമായ രഹസ്യമാണെങ്കിലും സിനിമയ്ക്കുള്ളില്‍ നടിമാരെ വളയ്ക്കാന്‍ അണിയറക്കാര്‍ പ്രയോഗിക്കാറുള്ള 'കാസ്റ്റിംഗ് കൗച്ച്' എന്നത് സിനിമാ ആരാധകരില്‍ ചിലര്‍ക്കെങ്കിലും അഞ്ജതയുണ്ടാകും. സിനിമയ്ക്കിടയില്‍ തിരക്കഥാ ചര്‍ച്ചയെന്നും മുറിയിലേക്ക് വിളിച്ചു വരുത്തുകയും തുടങ്ങും മുമ്പ് സ്‌ക്രീന്‍ ടെസ്റ്റ് എന്നുമൊക്കെ പറഞ്ഞ് നടിമാരെ ലൈംഗികമായി ഉപയോഗിക്കാനുള്ള ചതിക്കുഴി. 
സിനിമാമോഹികളുടെ സ്വപ്നങ്ങളെ തകര്ത്തുടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് രാധിക ആപ്‌തെ നടത്തിയ പരാമര്ശം സിനിമാ രംഗത്തെ പരസ്യമായ ഈ രഹസ്യത്തെ കുറിച്ച് വീണ്ടും ചില ചര്ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. സിനിമാ മോഹവുമായി എത്തുന്നവരെ ചൂഷണം ചെയ്യുന്ന ഒരു മാഫിയ സംഘമാണത്. കഞ്ചാവും വാണിഭവുമായി അവര്‍ ചെയ്യാത്ത മേഖലകള്‍ ഉണ്ടാകില്ല. ഇവരെ ആട്ടിയോടിക്കണം എന്ന് പ്രശസ്ത നടി പറഞ്ഞപ്പോഴാണ് ഇവര്‍ ചര്‍ച്ചയിലേക്കെത്തുന്നത്. എന്നാല്‍ ഈ സംഘങ്ങള്‍ മലയാള സിനിമയിലും സജീവമെന്നാണ് മുഖ്യധാരാ നടിയായ പാര്‍വ്വതി തുറന്ന് പറഞ്ഞത്. അവസരം കിട്ടാന്‍ തന്നോടും കിടക്കവിരിക്കാന്‍ ഈ സംഘം ആവശ്യപ്പെട്ടിരുന്നു ഇത് വലിയ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു സമൂഹത്തില്‍. മലയാള സിനിമ മേഖലയില്‍ ഇവര്‍ എത്ര ശ്കതരാണെന്നത് കാണിക്കുന്നു.
കാസ്റ്റിംഗ് കൗച്ചിനെതിരെ ആഞ്ഞടിച്ച് പാര്‍വ്വതി
ഏറ്റവും കൂടുതല്‍ നേരിടേണ്ടി വന്നത് മലയാളത്തില്‍ നിന്നെന്നും അഭിമുഖത്തില്‍ പാര്‍വ്വതി തുറന്നടിച്ചു. അഭിനയത്തിന്റെ തുടക്കകാലത്തും തുടര്‍ന്നിങ്ങോട്ടുള്ള ഏതാനും വര്‍ഷങ്ങളിലും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തന്നെ പലരും കിടക്കപങ്കിടാന്‍ ക്ഷണിച്ചിട്ടുണ്ടെന്നായിരുന്നു പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍.കാസ്റ്റിംഗ് കൗച്ച് മലയാളസിനിമയില്‍ ഉണ്ട്. സംവിധായകരില്‍ നിന്നും നടന്‍മാരില്‍ നിന്നും തനിക്കത് നേരിടേണ്ടി വന്നിട്ടുണ്ട്.പലരും ഒരു അവകാശമെന്ന നിലയ്ക്കാണ് ഇക്കാര്യം ആവശ്യപ്പെടാറ് . ഇങ്ങനെ യൊക്കെ ഉണ്ടെങ്കില്‍ സിനിമയില്‍ നിലനില്‍ക്കാനാകൂ എന്ന ഉപദേശവും ലഭിച്ചിട്ടുണ്ട്. 
മലയാളത്തിലെ ഒരു പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
ആദ്യ സിനിമയില്‍ അഭിനയിച്ച ശേഷം പടമില്ലാതെ വീട്ടിലിരിക്കുമ്പോള്‍ പ്രശസ്തനും സീനിയറുമായ ഒരു സംവിധായകന്റെ ക്ഷണം വരുന്നു. തന്റെ പുതിയ ബിഗ്ബഡ്ജറ്റ് സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം. പറഞ്ഞത് പ്രകാരം അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ ഹീലുള്ള ചെരിപ്പട്ട് നടക്കണം, മാനിക്യൂര്‍ ചെയ്യണം മുടി സ്പാ ചെയ്യണം തുടങ്ങിയവയായിരുന്നു നിര്‍ദേശം.
സിനിമ തുടങ്ങി. ഷൂട്ടിംഗിനിടയില്‍ നടിയുടെ മേല്‍ സംവിധായകന്‍ വാത്സല്യവും സ്‌നേഹവും ഇഷ്ടവുമെല്ലാം ഒഴുക്കുകയാണ്്. ടിസ്‌ക്കയെ സുന്ദരിയായിരിക്കാന്‍ സംവിധായകന്‍ ബദ്ധശ്രദ്ധനായിരിക്കുകയും മേക്ക്പ്പ് അസിസ്റ്റന്റിനോട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കുകയും ചെയ്തു. പിന്നീട് സിനിമ വിദേശ ലൊക്കേഷനിലേക്ക് ചിത്രീകരണം മാറി. സംവിധായകന്റെ മുറിയോട് ചേര്‍ന്നാണ് മുറി അറേഞ്ച് ചെയ്തിരുന്നത്. ഒരു രാത്രി എല്ലാവരും കൂടി പുറത്ത് കറങ്ങാന്‍ പോകാന്‍ തീരുമാനിച്ചു. ഇതിനിടെ നായികയെ തിരക്കഥാ ചര്‍ച്ചയ്ക്ക് സംവിധായകന്‍ വിളിച്ചു. ശാരീരിക പ്രശ്‌നം പറഞ്ഞ് ഒരു വിധത്തിലാണ് രക്ഷപെട്ടതെന്ന് താരം തുറന്നുപറഞ്ഞു. ഇതെല്ലാം സിനിമയില്‍ പരസ്യമാണത്രെ. ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍
ഉണ്ടത്രെ. ബോളിവുഡ് താരം ടിസികാ ചോപ്രയും കാസ്റ്റിംഗ് കൗച്ചുകള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു.
ഇന്നസെന്റിനെതിരെ പ്രതിഷേധം കത്തുന്നു
ഇന്നസെന്റിന്റെ സ്ത്രീവിരുദ്ധത പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. ഇന്നസെന്റ് കേരളത്തിന് അപമാനകരമെന്ന് ബിന്ദു കൃഷ്ണ. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ വേര്‍തിരിച്ച് സ്വഭാവഹത്യ ചെയ്യുകയും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയും ചെയ്ത ഇന്നസെന്റ് കേരത്തിന് അപമാനകരമാണെന്നായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രസ്താവന.
നിലവിലെ പദവികളില്‍ തുടരുന്നതിന് ഇന്നസെന്റിന് ഒരു യോഗ്യതയുമില്ല. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ നിന്നു തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. അദ്ദേഹം രാജിവയ്ക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ മഹത്വം സംരക്ഷിക്കാന്‍ കഴിയും. തുടര്‍ച്ചയായി സ്ത്രീത്വത്തേയും സിനിമ വനിതാ പ്രവര്‍ത്തകരെയും അപമാനിക്കുന്ന അമ്മ എന്ന സംഘടന എത്രയും പെട്ടന്ന് പിരിച്ചുവിടാന്‍ മാനാഭിമാനമുളള കലാകാരന്‍മാരും കലാകാരികളും തയ്യാറാകണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
മലയാള സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടിട്ടുളളവരുണ്ടെന്ന് നടി പാര്‍വതിയുടെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാലമൊക്കെ പോയി എന്റെ പൊന്നുപെങ്ങളെ, മനസിലായിട്ടുണ്ടോ, ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ദാ ഈ നില്‍ക്കുന്ന പോലത്തെ പത്രക്കാരെ പോലുളള ആളുകള്‍ പറയും. ആ സ്ത്രീ പറയും അതൊക്കെ, അങ്ങനെയൊരു സംഭവമേ ഇല്ലാ ഇതിനകത്ത്.പിന്നെ അവര്‍ മോശമാണെങ്കില്‍, അത് ചിലപ്പോ കിടക്ക പങ്കിട്ടെന്ന് വരും. അതല്ലാതെ ഒരാളും ഇല്ലാട്ടോ, അങ്ങനത്തെ വലിയ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് സിനിമയില്‍ കാര്യങ്ങള്‍ പോകുന്നത് എന്നായിരുന്ന ഇന്നസെന്റിന്റെ മറുപടി. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സിനിമാ സംഘടനയും പരാമര്‍ശത്തില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇന്നസെന്റ് ഉദ്ദേശിച്ചത് താഴെ തട്ടിലുള്ള നടിമാരെയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
പാര്‍വ്വതിയുടെ തുറന്നുപറച്ചില്‍ സാമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവയ്ക്കുമ്പോഴും വിഷയത്തോട് സിനിമാ മേഖലയ്ക്ക് അന്ന് മൗനമായിരുന്നു. ഇതെല്ലാം നേരത്തെ കണ്ട് തടഞ്ഞിരുന്നെങ്കില്‍ കേരള സമൂഹത്തില്‍ ഒരു നടിയുടെ മാനം ചിച്ചിച്ചീന്തില്ലായിരുന്നു. സംഘടനയോ താരങ്ങളോ ഒന്നും അന്ന് ഇതിനെതിരെ പ്രതികരിച്ചില്ല. തെന്നിന്ത്യന്‍ നടിമാരായ നേഹ സക്‌സേന,ലക്ഷ്മിരാമകൃഷ്ണന്‍ എന്നിവരും നേരത്തെ സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ സിനിമാ മേഖലയിലെ ഏറ്റവും പുതിയ ദല്ലാളന്‍മാരായ കാസ്റ്റിംഗ് കൗച്ച് എന്ന പിമ്പുകളെ ലൊക്കേഷനുകളില്‍ കണ്ടാല്‍ അഭിനയിക്കാന്‍ വരുന്ന പെണ്‍കുട്ടികളെ പാട്ടിലാക്കാന്‍ ശ്രമിച്ചാല്‍ മോശമായി പെരുമാറിയാല്‍ അവരെ മാക്ട ഫെഡറേഷന്റെ അംഗങ്ങള്‍ കായികമായി കൈകാര്യം ചെയ്യുമെന്ന് ബൈജു കൊട്ടാരക്ക മലയാളി വാര്‍ത്തയോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























