ഇടുക്കിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

കെ.എസ്.യു മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇടുക്കിയ വെള്ളിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിന്റെ പേരില്‍ രാവിലെ തൊടുപുഴ സിവില്‍ സ്‌റ്റേഷനിലേക്ക് കെ.എസ്‌യു നടത്തിയ മാര്‍ച്ചിനിടെയാണ് പോലീസ് നടപടിയുണ്ടായത്. പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം തുടങ്ങി. പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ 25 ഓളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha

























