തെളിയേണ്ടത് തന്റെ കൂടി വ്യക്തിപരമായ ആവശ്യമെന്ന് ധര്‍മ്മജന്‍; കുടുതല്‍ താരങ്ങളുടെ മൊഴി എടുക്കും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ താരങ്ങളുടെ മൊഴി എടുക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വാര്‍ത്താ ചാനലിനോടാണ് ധര്‍മ്മജന്‍ ഇക്കാര്യം പറഞ്ഞത്. ഇന്നലെ ധര്‍മ്മജനെ ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കൊപ്പമുള്ള ധര്‍മ്മജന്റെ ചിത്രം പുറത്ത് വന്നതോടെയാണ് താരത്തെ ചോദ്യം. ചെയ്തത്.
നടക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകയുമാണെന്ന് ധര്‍മ്മജന്‍ പറഞ്ഞു. ഇത് തെളിയേണ്ടത് തന്റെ കൂടി വ്യക്തിപരമായ ആവശ്യമാണ്. ലൊക്കേഷനിലെ പല ഡ്രൈവര്‍മാരെയും അറിയാം. എന്നാല്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു. ലൊക്കേഷനുകളില്‍ പലരുമായും ചിത്രങ്ങളെടുക്കാറുണ്ട്. അവരെല്ലാം പരിചയക്കാരായിരിക്കില്ലെന്ന് ധര്‍മ്മജന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























