ഒടുവില്‍ മമ്മൂട്ടിയുടെ വിശ്വസ്തനുമെത്തി; നടിയെ ആക്രമിച്ച കേസില്‍ നെത്തോലി കുടുങ്ങുമെന്ന് ഉറപ്പായി

പള്‍സര്‍ സുനിയുടെ തലയില്‍ നടിയെ ആക്രമിച്ച കേസ് കെട്ടി വച്ച് പ്രശസ്തരെയും പ്രമുഖരെയും ഒഴിവാക്കാനുള്ള നടപടി തുടങ്ങി. മമ്മൂട്ടിയുടെ വിശ്വസ്തന്‍ ആന്റോ ജോസഫിന്റെ മൊഴിയെടുക്കുന്നതും ഇതിനു വേണ്ടിയാണ്. വ്യാഴാഴ്ച വൈകിട്ടാണ് ആന്റോയെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയത്. മോഹന്‍ലാലിന് ആന്റണി പെരുമ്പാവൂര്‍ എന്നത് പോലെയാണ് മമ്മൂട്ടിക്ക് ആന്റോ. ആക്രമണത്തില്‍ നടന് അനു കൂലമായി ആന്റോ ഇടപെട്ടതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ജയിലില്‍ ക്രൂരമായി മദ്ദിക്കുകയാണെന്ന പരാതിയുമായി പള്‍സര്‍ രംഗത്തെത്തിയത് തന്റെ മേല്‍ കേസ് ചാരും എന്ന് ഉറപ്പ് ലഭിച്ചതുകൊണ്ടാണ്. തന്റെ മരണ മൊഴി എടുക്കണമെന്നു വരെ പള്‍സര്‍ പരസ്യമായി പറഞ്ഞു.
നടിയുടെ വിവാഹം മുടക്കാനാണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്ന കണക്കുകൂട്ടലില്‍ പോലീസ് എത്തിയത് നടനെയും സംഘത്തെയും രക്ഷിക്കുന്നതിനു വേണ്ടിയാണ്. തന്നെ വകവരുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ സജീവമാണെന്നും പള്‍സര്‍ സുനി പറയുന്നു. സുനിലിന് ആരും ക്വട്ടേഷന്‍ നല്‍കിയതല്ലെന്ന് വരുത്താനാണ് പോലീസിന്റെ ശ്രമം.പ്രമുഖരുടെ അറസ്റ്റ് വക്കോളമെത്തിയപ്പോഴാണ് പോലീസും സര്‍ക്കാരും തകിടം മറിഞ്ഞത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടന്റെ ഇടപെടലാണ് ഇതിനു കാരണമായത്. സര്‍ക്കാരും മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നടന്‍ ദിലീപിന് വേണ്ടിയാണ് ഇടപെട്ടത്. നടന്‍ രംഗത്തെത്തിയതോടെ സംഗതി തകിടം മറിഞ്ഞു. _7.jpg)
ആരോപണ വിധേയനായ നടനെയും ഭാര്യയെയും അവരുടെ അമ്മയെയും അറസ്റ്റ് ചെയ്യുമെന്ന് കിംവദന്തികള്‍ പടര്‍ന്ന രാത്രി തിരുവനന്തപുരത്ത് നിന്നും െ്രെകംബ്രാഞ്ച് അന്വേഷണ സംഘത്തിന് ഫോണ്‍ ലദിച്ചു. അതോടെ അറസ്‌റ്റോ അതെന്താ എന്നാണ് എറണാകുളം റൂറല്‍ എസ്.പി.ചോദിച്ചത്.വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ട റൂറല്‍ എസ്.പി. ചെറിയ മീനാണോ വലിയ മീനാണോ കുടുങ്ങുന്നതെന്ന് പറയാറായിട്ടില്ലെന്ന് പറഞ്ഞു. നടന്‍ രക്ഷപ്പെട്ടു എന്നാണ് ഇതിന്റെ അര്‍ത്ഥം.
നടന്‍ ദിലീപിനെ കേസില്‍ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. പള്‍സര്‍ സുനി ആരോപണ വിധേയരെ ഫോണില്‍ വിളിച്ച കാര്യം സ്ഥിതീകരിക്കുമ്പോഴും ഫോണില്‍ സംസാരിച്ചത് എന്താണെന്നതിന്റെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സുനി പറയുന്നത് വിശ്വസിക്കാന്‍ പോലീസ് തയ്യാറല്ല. സുനിയുടെ മൊഴി വിശ്വാസത്തിലെടുക്കാനും പോലീസ് തയാറല്ല.
ചുരുക്കത്തില്‍ നടീ ആക്രമണ കേസില്‍ കുരുങ്ങുന്നത് പള്‍സര്‍ സുനിയെ പോലൊരു ചെറിയ മീനായിരിക്കും. സര്‍ക്കാരിനും അത് തന്നെയാണ് ഇഷ്ടം.
https://www.facebook.com/Malayalivartha

























