കേസന്വേഷണത്തിലെ ഉദ്യോഗ ജനകമായ നിമിഷങ്ങള്‍; പൊലീസ് ഉന്നതന്‍ ഇടപെട്ട് നാദിര്‍ഷാ കേസില്‍നിന്നൂരുന്നു; സ്വയം കേസേറ്റെടുത്ത് കാവ്യയെയും അമ്മയെയും രക്ഷിക്കാനുള്ള ദിലീപിന്റെ ശ്രമങ്ങള്‍

ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണ സംഘം ശേഖരിച്ചത് 40 പേരുടെ സാക്ഷിമൊഴികളാണ്. ഇതില്‍ സിനിമാരംഗത്തെ 10 പേരും ഉണ്ട്. എന്നാല്‍ നിര്‍ണായക മൊഴി നല്‍കിയ പലരും പ്രോസിക്യൂഷന്‍ സാക്ഷിയായി കോടതിയില്‍ ഹാജരാവാന്‍ വിസമ്മതിച്ചു. ഇവരില്‍ നേരിട്ടുള്ള സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലാത്തവരെ പൊലീസ് സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും. ദിലീപ് തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളാണു നിര്‍ണായക തെളിവുകളായി പൊലീസ് കുറ്റപത്രത്തിപത്രത്തില്‍ മാറിയത്.
ഇന്നലെ കുറ്റം സമ്മതിക്കേണ്ടിവന്ന ഘട്ടത്തില്‍, തന്റെ വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ സംരക്ഷിക്കുന്ന മൊഴിയാണ് ദിലീപ് നല്‍കിയത്. തന്റെ ആദ്യവിവാഹ ബന്ധത്തിന്റെ തകര്‍ച്ചയ്ക്കു കാരണം അക്രമിക്കപ്പെട്ട നടിയാണെന്നും ഇതിലുള്ള വൈരാഗ്യമാണു ക്വട്ടേഷനിലേക്കു നയിച്ചതെന്നും ദിലീപ് പറഞ്ഞുവെന്നാണു സൂചന. എന്നാല്‍ പൊലീസ് ഇതു മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയതിലൂടെ ദിലീപിന് 62 കോടി രൂപയുടെ സാമ്പത്തിക ലാഭമുണ്ടാവുമെന്നു മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ട്.
ആദ്യ മൊഴിയെടുക്കല്‍ നടന്നപ്പോള്‍ തന്നെ പൊലീസിന്റെ പക്കല്‍ അറസ്റ്റിന് മതിയായ കാരണങ്ങളും തെളിവുകളും ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് ആരും അറിയാതെ ദിലീപിനെ വിളിച്ചു വരുത്തിയതും ചോദ്യം ചെയ്തതും എല്ലാം. ഒടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നേരത്തെ പ്രചരിച്ചത് നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്യുമെന്നായിരുന്നു. എന്നാല്‍ പൊലീസ് അത് വേണ്ടെന്ന് വച്ചു. നാദിര്‍ഷായെ രക്ഷിച്ചതിന് പിന്നില്‍ ചില ഉന്നത ഇടപെടലുകളുണ്ടെന്നാണ് സൂചന. നാദിര്‍ഷായെ കേസില്‍ മാപ്പുസാക്ഷിയാക്കി രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‌റെ ഇടപെടലുണ്ടെന്ന ആരോപണം ശക്തമാണ്.
നാദിര്‍ഷായെ പ്രതിയാക്കില്ല
നാദിര്‍ഷായെ കുറ്റവിമുക്തനാക്കുന്നത് കൂടിയാണ് ദിലീപിന്റെ മൊഴി. മഞ്ജുവാരിയരുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ ദിലീപിന് താല്‍പര്യമില്ലായിരുന്നു. വിവാഹബന്ധം വേര്‍പെടുത്താനുള്ള ആത്മധൈര്യം മഞ്ജുവിനു നല്‍കിയതില്‍ മുഖ്യപങ്കുവഹിച്ചത് ഉപദ്രവിക്കപ്പെട്ട നടിയാണ്. ഒരിക്കല്‍ ദിലീപും കാമുകിയെന്നു കരുതപ്പെട്ട നടിയും ഒരുമിച്ചുള്ള സന്ദര്‍ഭം മഞ്ജു അറിയുന്നു. ഈ വിവരം അറിഞ്ഞ മഞ്ജു ഫോണില്‍ വിളിച്ചു പൊട്ടിത്തെറിച്ചിരുന്നു. ഇതില്‍ നിന്നാണു കുടുംബകോടതിയിലെ കേസിന്റെ തുടക്കമെന്നാണ് ദിലീപ് മൊഴി നല്‍കിയത്. കേസില്‍ നാദിര്‍ഷായ്ക്ക് നേരത്തെ ഒരു എഡിജിപി ക്ലാസെടുത്തതായി വാര്‍ത്ത വന്നിരുന്നു . ഇത് അന്ന് പൊലീസ് മേധാവിയായിരുന്ന ടിപി സെന്‍കുമാര്‍ സ്ഥിരീകരിച്ചതാണ്. ഈ എഡിജിപിയാണ് നാദിര്‍ഷായെ രക്ഷിക്കാന്‍ കരുക്കള്‍ നീക്കുന്നത്. ഈ കേസില്‍ പള്‍സര്‍ സുനിയുമായി നേരട്ടി ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ നാദിര്‍ഷായ്ക്ക് എതിരെയുണ്ട്. എന്നാല്‍ ദിലീപിന് ശിക്ഷ ഉറപ്പാക്കാന്‍ അതി ശക്തമായ തെളിവ് അനിവാര്യവുമാണ്. ഇതിന് വേണ്ടിയാണ് നാദിര്‍ഷായെ മാപ്പു സാക്ഷിയാക്കാനുള്ള നീക്കം. ദിലീപിന്റെ മാനേജരുടെ ഫോണിലും പള്‍സര്‍ സുനി ബന്ധപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ദിലീപിന് വേണ്ടിയാണെന്നാണ് വാദം.
അതുകൊണ്ട് തന്നെ നാദിര്‍ഷായേയും അപ്പുണ്ണിയേയും മാപ്പുസാക്ഷിയാക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിന് നാദിര്‍ഷായെ പ്രേരിപ്പിക്കുകയാണ് ഈ എഡിജിപി. ഈ സാഹചര്യത്തിലാണ് നാദിര്‍ഷായുടെ അറസ്റ്റ് പൊലീസ് ഒഴിവാക്കിയത്. ആബേല്‍ അച്ചന്‍ ശിഷ്യന്മാരായി കലാഭവനില്‍ വെച്ച് കണ്ടുമുട്ടി; ദേ മാവേലി കൊമ്പത്തില്‍ തുടങ്ങിയ ബന്ധം ദേ പുട്ടിലും വിവാദങ്ങളിലും വരെ ഒരുമിച്ചു; സിനിമയിലും ജീവിതത്തിലും താങ്ങും തണലുമായി നിന്നു; പൊലീസ് സ്‌റ്റേഷന്റെ പടികയറിയതും ഒരുമിച്ച്; ഒരു പാത്രത്തില്‍ ഉണ്ട് ഒരു പായില്‍ കിടന്ന് വളര്‍ന്ന വഴി പിരിയാത്ത ദിലീപ്‌നാദിര്‍ഷാ സൗഹൃദ കഥ ഇങ്ങനെ ദിലീപിന്റെ പരാതിയില്‍ മൊഴിയെടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് പറയുന്നത് പച്ചക്കള്ളം; 13 മണിക്കൂര്‍ നേരം തുടര്‍ച്ചയായി ദിലീപിനെയും കൂട്ടുകാരനെയും പൊലീസ് ചോദ്യം ചെയ്തതു നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം തെളിയിക്കാന്‍; അറസ്റ്റ് ചെയ്യാതെ പറഞ്ഞയച്ചത് ഉന്നത ഇടപെടല്‍ മൂലം ദിലീപിനെ പാതിരാത്രിയില്‍ വിട്ടയച്ചത് അമ്മയുടെ തലപ്പത്തുള്ളവരുടെ ആശങ്ക പരിഗണിച്ച്; രാത്രിയില്‍ വീട്ടില്‍ പോയി നടന് ഉറങ്ങാന്‍ അവസരമൊരുക്കിയതിന് പിന്നില്‍ താര സംഘടനയിലെ പ്രമുഖര്‍ തന്നെ; നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയില്ലെന്ന് പരസ്യമായി പറഞ്ഞ് നടന്‍ സിദ്ദിഖ് പൊലീസ് ക്ലബ്ബിലുമെത്തി പന്ത്രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ദിലീപിനേയും നാദിര്‍ഷായേയും വിട്ടയച്ചു; തന്റെ പരാതിയില്‍ മൊഴിയും മറ്റേ കേസിലെ കാര്യങ്ങളും സംസാരിച്ചെന്ന് സൂപ്പര്‍ താരം; ഞാന്‍ കോണ്‍ഫിണ്ടന്റെന്ന് ആവര്‍ത്തിച്ചും നടന്‍; ജനപ്രിയ നായകനും കൂട്ടുകാരന്‍ സംവിധായകനും ക്ലീന്‍ ചിറ്റില്ലെന്ന് പൊലീസും; നടിയെ ആക്രമിച്ച കേസില്‍ ക്ലൈമാക്‌സ് കാത്ത് കേരളം ജയറാം ഷോയുമായി നാദിര്‍ഷ അമേരിക്കയില്‍.
എന്നാല്‍ മാപ്പുസാക്ഷിയാകാന്‍ നാദിര്‍ഷാ ഇനിയും തയ്യാറായിട്ടില്ല. എന്നും ദിലീപിനൊപ്പം ഉറച്ചു നിന്ന ആളാണ് നാദിര്‍ഷ. തുടക്കം മുതല്‍ അതായിരുന്നു രീതി. കലാഭവനില്‍ തുടങ്ങി ദേ മാവേലിക്കൊമ്പത്തിലൂടെ സിനിമയിലെത്തിയ സൗഹൃദം. എന്നും ഇരുവരും താങ്ങും തണലുമായി. എല്ലാ ബിസിനസ്സിലും ഇരുവരും പങ്കാളികള്‍. അതുകൊണ്ട് തന്നെ നിര്‍ണ്ണായക ഘട്ടത്തില്‍ നാദിര്‍ഷാ ഒറ്റുകാരനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ നാദിര്‍ഷായുടെ കാര്യത്തില്‍ ഉടന്‍ അന്വേഷണ സംഘം തീരുമാനമെടുക്കും. അതിനിടെ നടിയെ ആക്രമിക്കപ്പെട്ടതില്‍ ദിലീപിന്റെ കുറ്റസമ്മത മൊഴി നിര്‍ണ്ണായകമാണ്. നാദിര്‍ഷായോ അപ്പുണ്ണിയോ മാപ്പുസാക്ഷിയായാല്‍ പിന്നെ ജീവപര്യം ഉറപ്പാണെന്ന് ദിലീപിന് അറിയാം. അതുകൊണ്ട് തന്നെ ആ വഴിക്ക് കാര്യങ്ങള്‍ പോകാതിരിക്കാനും ശ്രമമുണ്ട്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നാദിര്‍ഷാ സമ്മര്‍ദ്ദത്തിലാണ്. മാപ്പുസാക്ഷിയായാല്‍ അറസ്റ്റ് ഒഴിവാക്കാം. അല്ലാത്ത പക്ഷം സുഹൃത് ബന്ധം തകരാതെ നോക്കുകയും ചെയ്യാം. ഗൂഢാലോചന സംബന്ധിച്ച കണ്ണികള്‍ കൂട്ടിയോജിപ്പിക്കാന്‍ പൊലീസ് ബുദ്ധിമുട്ടിയ ഘട്ടത്തില്‍ നിര്‍ണായക സൂചനകള്‍ നല്‍കിയത് കേസിലെ ഒരു പ്രതിയാണെന്ന് പൊലീസും പറയുന്നു.
ഈയാളെ മാപ്പുസാക്ഷിയാക്കാനാണ് സാധ്യത. എന്നാല്‍ നാദിര്‍ഷായാണോ അപ്പുണ്ണിയാണോ എന്ന് പൊലീസ് പറയുന്നില്ല. ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണ സംഘം ശേഖരിച്ചതു 40 പേരുടെ സാക്ഷിമൊഴികളായിരുന്നു. ഇതില്‍ സിനിമാരംഗത്തെ 10 പേരും അടങ്ങുന്നു. എന്നാല്‍ നിര്‍ണായക മൊഴി നല്‍കിയ പലരും പ്രോസിക്യൂഷന്‍ സാക്ഷിയായി കോടതിയില്‍ ഹാജരാവാന്‍ വിസമ്മതിച്ചു. ഇവരില്‍ നേരിട്ടുള്ള സാന്നിധ്യം കോടതിയില്‍ ആവശ്യമില്ലാത്തവരെ പൊലീസ് സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും. ദിലീപ് തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളാണു നിര്‍ണായക തെളിവുകളായി പൊലീസ് കുറ്റപത്രത്തിന്റെ ഭാഗമാക്കുക. ഇന്നലെ കുറ്റം സമ്മതിക്കേണ്ടിവന്ന ഘട്ടത്തില്‍, തന്റെ വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ സംരക്ഷിക്കുന്ന മൊഴിയാണ് ദിലീപ് നല്‍കിയത്. തന്റെ ആദ്യവിവാഹ ബന്ധത്തിന്റെ തകര്‍ച്ചയ്ക്കു കാരണം അക്രമിക്കപ്പെട്ട നടിയാണെന്നും ഇതിലുള്ള വൈരാഗ്യമാണു ക്വട്ടേഷനിലേക്കു നയിച്ചതെന്നും ദിലീപ് പറഞ്ഞുവെന്നാണു സൂചന.
ദിലീപിന്റെ വ്യക്തിപരമായ സ്വഭാവ വൈകല്യങ്ങളെ തള്ളിപ്പറയാന്‍ സുഹൃത്തായ നാദിര്‍ഷായ്ക്കു കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ചു ആദ്യ ചോദ്യം ചെയ്യല്‍ മുതല്‍ നാദിര്‍ഷാ നല്‍കിയ മൊഴികള്‍ വസ്തുതാപരമെന്നു അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടതോടെ സംശയ നിഴല്‍ ദിലീപില്‍ മാത്രമായി. ഇതുകൊണ്ടാണ് നാദിര്‍ഷായെ ഒഴിവാക്കാന്‍ പറയുന്ന ന്യായം. അതിനിടെ കേസില്‍ ഉയര്‍ന്നു കേട്ട മാഡത്തെ കുറിച്ച് പൊലീസ് നിശബ്ദത പാലിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടര്‍ന്നാല്‍ കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
കാവ്യയേയും അമ്മയെയും രക്ഷിക്കാന്‍ ശ്രമം
വ്യക്തിവിരോധമാണ് എല്ലാത്തിനും കാരണമെന്ന് ദിലീപ് പറയുന്നു. ഇതിന് പിന്നിലും ചില വ്യക്തമായ ഉദ്ദേശങ്ങളുണ്ട്. കാവ്യാ മാധവനേയും അമ്മ ശ്യമളയേയും രക്ഷിക്കാനാണ് ഇതിലൂടെ ദിലീപ് ശ്രമിക്കുന്നത്.
റിയല്‍ എസ്‌റ്റേറ്റ് ഗൂഡോലചനയെത്തിയാല്‍ കാവ്യയേയും അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ അവസാനിക്കണണം. ഈ ലക്ഷ്യത്തോടെയാണ് കുറ്റമെല്ലാം ദിലീപ് ഏറ്റെടുക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലൂടെ ഇതിന് ദിലീപ് ഇപ്പോഴും ശ്രമിക്കുന്നുണ്ട്. എന്നാല്‍
കേസിനെ തെറ്റിദ്ധരിപ്പിക്കാനൊരു നാടകം
നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ദിലീപും സംഘവും അമേരിക്കയില്‍ സ്‌റ്റേജ് ഷോ അവതരിപ്പിക്കുന്നു. നടിയുടെ ആക്രമണം സംബന്ധിച്ച അന്വേഷണം തന്നെയാണ് കോമഡി ഷോയില്‍ സംഘം അവതരിപ്പിച്ചത്. സ്‌റ്റേജിലേക്കു കയറിയ ദിലീപിനോട് ഇപ്പോഴത്തെ വിവാദം സംബന്ധിച്ചു ഹരിശ്രീ യൂസഫ് ചോദിക്കുന്നു. ഇതിനിടെ അവിടെ ഓടിക്കൂടുന്ന ആളുകളോട് (രമേഷ് പിഷാരടിയും ധര്‍മജനും അടക്കമുള്ളവര്‍) യൂസഫ് തന്റെ പഴ്‌സ് മോഷ്ടിച്ചതായി ദിലീപ് പറയുന്നു. ഇതോടെ യൂസഫ് കള്ളനാകുകയും നാട്ടുകാര്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഇതിനിടെ ഇത്തരം പ്രചാരണമാണ് കേരളത്തില്‍ നടക്കുന്നതെന്നു പറഞ്ഞു ദിലീപ് കയ്യടി നേടുന്നു. കയ്യടി കുറവായിരുന്നുവെന്നു എന്നായിരുന്നു സദസ്സിലുണ്ടായിരുന്ന ഒരാളുടെ അഭിപ്രായം.
https://www.facebook.com/Malayalivartha


























