മാധ്യമങ്ങളുടെ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും മലയാളി സ്ത്രീയ്ക്ക് സ്ത്രീ പീഡനമായിട്ടാണ് അനുഭവവേദ്യ മാകൂന്നത്... പി.ടി. ഉഷയുടെ വാര്‍ത്താക്കുറിപ്പ്

ഇന്ത്യന്‍ കായിക ലോകത്തെ ഇതിഹാസ താരമായി അത്‌ലറ്റ് പി ടി ഉഷയെ അകമഴിഞ്ഞ് പിന്തുണച്ചവരില്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും വേണ്ടുവോളമുണ്ട്. ആ പ്രോത്സാഹനമാണ് ലോകം അറിയപ്പെടുന്ന അത്‌ലറ്റാക്കി ഉഷയെ മാറ്റിയത്. എന്നാല്‍, ഇന്നലെ വരെ പുകഴ്ത്തിയ ചാനലുകള്‍ ഇന്ന് ഉഷയെ ചെറുതായൊന്ന് വിമര്‍ശിച്ചപ്പോള്‍ അത് ഉഷയ്ക്ക് സഹിക്കാന്‍ പോലും പറ്റുന്നില്ല. ഇനി ദൃശ്യ മാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന് പറഞ്ഞാണ് ഉഷ രംഗത്തെത്തിയത്.
ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ ചിത്രയെ ലോക അത്റ്റലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയതിന് പിന്നില്‍ ഉഷ തന്നെയാണെന്ന് ഇന്നാണ് വ്യക്തമായത്. സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രണ്‍ധാവയുടെ വെളിപ്പെടുത്തല്‍ വന്നതോടെ തനിക്ക് ഒരു പങ്കുമില്ലെന്ന് പറഞ്ഞു കൊണ്ടുള്ള ഉഷയുടെ വാദമാണ് പൊളിഞ്ഞത്.
പി.ടി. ഉഷയുടെ പിന്തുണയോടെയാണ് ചിത്രയെ ഒഴിവാക്കിയതെന്നാണ് രണ്‍ഥാവ പറഞ്ഞത്. താന്‍ ഒറ്റയ്ക്കല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോള്‍ ചിത്രയെ ഒഴിവാക്കമെന്ന നിര്‍ദ്ദേശത്തെ സെക്രട്ടറി സി കെ. വല്‍സനും പ്രസിഡന്റും പി.ടി. ഉഷയും അനുകൂലിച്ചുവെന്നും സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
പി യു ചിത്രയുടെ അവസരം നിഷേധിച്ചതിന് പിന്നില്‍ ഉഷ തന്നെയാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഉഷ മാധ്യമങ്ങളോട് പിണങ്ങിയത്. ദൃശ്യമാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന് കാണിച്ച് ഉഷ വാര്‍ത്താക്കുറിപ്പും ഇറക്കി. തന്നെ വിമര്‍ശിച്ച ദൃശ്യ മാധ്യമങ്ങളുമായി സഹകരിക്കില്ലെന്നാണ് ഉഷയുടെ പ്രഖ്യാപനം.
വാര്‍ത്താക്കുറിപ്പ് ഇങ്ങനയൊണ്:
മലയാളത്തിലെ ദ്യശ്യ മാധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചര്‍ച്ചകളും റിപ്പോര്‍ട്ടുകളും എന്നേപ്പോലേ സാധാരണക്കാരിയായ മലയാളി സ്ത്രീയ്ക്ക് സ്ത്രീ പീഡനമായിട്ടാണ് അനുഭവവേദ്യ മാകൂന്നത്. ഇത്തരത്തില്‍ അസഹ്യമായ ദൃശ്യമാധ്യമ പീഡനം ചെറിയ കാര്യങ്ങളില്‍ ദുഃഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന എന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്ന തില്‍ അപ്പുറത്താണ്.
വയോധികയായ മാതാവിനോപ്പം ഭര്‍ത്താവിനോപ്പം സഹോദരി സഹോദരന്മാര്‍ക്കും ഏകമകനോടപ്പം മനസമാധാനത്തോടും സന്തോഷത്തോടും കുടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട് .അതിനാല്‍ അസഹ്യമായ ദൃശ്യ മാധ്യമ പീഡനത്തില്‍ പ്രതിഷേധിച്ച് പി.ടി .ഉഷയെന്ന ഞാന്‍ ഇന്ന് മുതല്‍ സ്വയം ദ്യശ്യ മാധ്യമങ്ങളുമായി സഹകരിക്കുന്നതല്ല എന്ന് എന്റെ എല്ലാ നല്ലവരായ മലയാള മാധ്യമ സുഹൃത്തക്കെളെയും അറിയിച്ചു കൊള്ളുന്നു.ഞാനീ കാര്യത്തില്‍ നിസ്സഹായയാണു. എന്നോട് സദയം ക്ഷമിക്കുക. എനിക്കും ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ട്.
സസ്‌നേഹം
സ്വന്തം
പി ടി ഉഷ
https://www.facebook.com/Malayalivartha
























