Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ ലീഗിനെ അപകീര്‍ത്തിപ്പെടുത്തുന്നു... രമേശിനെതിരെ പരാതിയുമായി ലീഗ്‌ സോണിയയെ കാണും

04 JUNE 2014 05:23 AM IST
മലയാളി വാര്‍ത്ത.

ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കും ആഭ്യന്തര മന്ത്രാലയത്തിനുമെതിരെ മുസ്ലീംലീഗ്‌ നേതൃത്വം സോണിയാ ഗാന്ധിയെ കാണും. രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ ലീഗിനെ അപകീര്‍ത്തിപ്പെടുത്താനും ലീഗ്‌ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറച്ചു കാണിക്കാനും ശ്രമം നടക്കുന്നതായാണ്‌ ആരോപണം. രമേശിനെ വിലക്കിയില്ലെങ്കില്‍ കേരളത്തില്‍ ഭരണം പോകുമെന്ന സൂചനയും ലീഗ്‌ നേതൃത്വം നല്‍കും. എം.പിമാരായ ഇ.അഹമ്മദും ഇ.ടി മുഹമ്മദ്‌ ബഷീറുമായിരിക്കും സോണിയയെ കാണുക. ഇതിനിടെ രമേശിന്റെ പ്രസ്‌താവന അതിരുകടക്കുന്നതായി പാണക്കാട്‌ തങ്ങളും വിശ്വസിക്കുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഡി.ഐ.ജി എസ്‌. ശ്രീജിത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന്‌ തങ്ങള്‍ ആവര്‍ത്തിച്ചിട്ടും രമേശ്‌ ശ്രദ്ധിക്കുന്നില്ലെന്നും ലീഗിന്‌ പ്രതിഷേധണ്ട്‌.
ലീഗ്‌ നേതൃത്വം പരസ്യമായി തന്നെ ആഭ്യന്തര വകുപ്പിനെതിരെ രംഗത്തു വരാന്‍ തീരുമാനിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാനും രണ്ടും മൂന്നും നിര നേതാക്കളെ കൊണ്ട്‌ ആഭ്യന്തരവകുപ്പിനെ നേരിടാനും ലീഗ്‌ തീരുമാനിച്ചു. അതേസമയം പി.കെ. കുഞ്ഞാലിക്കുട്ടി തത്‌കാലം രംഗത്തു വരില്ല. രമേശിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ വി.എം. സുധീരനോട്‌ പരാതി അറിയിക്കാനും ലീഗ്‌ തീരുമാനിച്ചിട്ടുണ്ട്‌.
അതേസമയം മുഖ്യമന്ത്രിയെ ലീഗ്‌ ശക്തിയായി പിന്തുണയ്‌ക്കും. ലീഗിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. രമേശിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാനും അദ്ദേഹം ശ്രമിച്ചിട്ടില്ല. അനുനയത്തിന്റെ വഴിയാണ്‌ നല്ലതെന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ വിശ്വാസം. ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം മുതല്‍ ഐ ഗ്രൂപ്പുമായി ലീഗ്‌ ഭിന്നത തുടരുകയാണ്‌. ലീഗിനെതിരെ എന്‍എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി നടത്തിയ പ്രസ്‌താവനകള്‍ രമേശിന്റെ പ്രേരണ കാരണമാണെന്ന്‌ ലീഗ്‌ ഇപ്പോഴും വിശ്വസിക്കുന്നു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഭരണതലത്തില്‍ അശക്തനാണെന്ന വാദം ലീഗ്‌ നേതൃത്വത്തിനുണ്ട്‌. കുഞ്ഞാലിക്കുട്ടിക്കാകട്ടെ പോലീസിനെതിരെ പരസ്യമായി രംഗത്തെത്താന്‍ മടിയുണ്ട്‌ അത്‌ തനിക്ക്‌ വിനാശകരമായി മാറുമെന്നാണ്‌ കുഞ്ഞാലിക്കുട്ടിയുടെ നിഗമനം.
അതേസമയം കരുണാകരന്റെ കാലം മുതല്‍ തുടങ്ങിയതാണ്‌ ഐ ഗ്രൂപ്പൂം ലീഗും തമ്മിലുള്ള ഉടക്കെന്ന്‌ അനുഭവ സമ്പന്നര്‍ ആവര്‍ത്തിക്കുന്നു. ഇതിനിടെ ലീഗിന്റെ തട്ടകത്തിലെ എതിരാളിയായ ആര്യാടന്‍ മുഹമ്മദും ഐ ഗ്രൂപ്പിനോട്‌ ചേര്‍ന്നു. മുമ്പും ലീഗ്‌ വിവാദത്തില്‍ ചെന്നിത്തല അകപ്പെട്ടിട്ടണ്ട്‌. കോഴിക്കോട്‌ നടന്ന എ.പി സുന്നിവിഭാഗം സമ്മേളനത്തില്‍ ചെന്നിത്തല പങ്കെടുത്ത്‌ ഇ.കെ വിഭാഗം സുന്നികളെ വിമര്‍ശിച്ചിരുന്നു. ചെന്നിത്തലയുടെ പ്രസ്‌താവനകളില്‍ സുന്നി വിഭാഗം പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌
ലീഗ്‌ നേതാക്കള്‍ സോണിയയെ കാണുന്നതിനോട്‌ ഉമ്മന്‍ചാണ്ടിക്ക്‌ വിരോധമില്ല. കേരളത്തില്‍ നടക്കുന്നതെല്ലാം സോണിയ അറിയട്ടെ എന്നാണ്‌ മുഖ്യമന്ത്രിയുടെ നിലപാട്‌. എന്നാല്‍ പഴയതുപോലെ കാര്യങ്ങള്‍ സോണിയയുടെ കൈ പിടിയില്‍ ഒതുങ്ങുന്നില്ല എന്നിടത്ത്‌ മാത്രമാണ്‌ പ്രതിസന്ധി. അതേസമയം കുട്ടിക്കടത്തുമായി ബന്ധപ്പെട്ട്‌ രജിസ്‌ട്രര്‍ ചെയ്‌ത എഫ്‌.ഐ.ആര്‍ റദ്ദാക്കാനാവില്ലെന്നാണ്‌ ചെന്നിത്തല ആവര്‍ത്തിച്ചത്‌. ചെന്നിത്തലയ്‌ക്ക്‌ ലീഗിനോട്‌ മമതയില്ലെന്നതിന്റെ ഉദാഹരണമാണ്‌ പുതിയ സംഭവം. കാരണം ലീഗ്‌ ഉമ്മന്‍ചാണ്ടിക്കൊപ്പമാണെന്ന്‌ ചെന്നിത്തല വിശ്വസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (6 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (7 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (8 hours ago)

Malayali Vartha Recommends