ജയിലിലും ഇവര് അടിച്ചു പൂസാവുന്നു... ടി.പി. വധക്കേസിലെ പ്രതികള് മാഹിയില് നിന്നും മദ്യം വാങ്ങി

ജയിലിലും സുഖലോലുപരായി കഴിയുന്നു എന്ന സൂചന നല്‍കി ടിപി വധക്കേസിലെ പ്രതികള്‍ മദ്യവുമായി പിടിയില്‍ . തലശേരി കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോള്‍ മാഹിയില്‍നിന്നാണ് ഇവര്‍ മദ്യം വാങ്ങിയത്. മാഹിയില്‍നിന്ന് ടിപി കേസിലെ പ്രതികളെ കൊണ്ടുവന്ന വണ്ടി നിര്‍ത്തി മദ്യം വാങ്ങുന്നത് കണ്ട നാട്ടുകാര്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പയ്യോളിയില്‍വെച്ച് പിടികൂടിയത്. പയ്യോളി അയനിക്കാട് വെച്ചാണ് ടിപി വധക്കേസിലെ പ്രതികള്‍ പിടിയിലായത്. മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ള പ്രതികളാണ് പിടിയിലായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ കാറില്‍നിന്ന് രണ്ട് കുപ്പി മദ്യം കണ്ടെത്തി. പ്രതികള്‍ വണ്ടിയിലിരിക്കുമ്പോള്‍ പോലീസുകാരാണ് മദ്യം വാങ്ങിയതെന്നാണ് സൂചന. സംഭവം പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എ എസ് ഐ ഉള്‍പ്പെടെയുള്ള അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പ്രതികള്‍ ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചതും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതുമെല്ലാം വലിയ വിവാദാമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























