അബ്‌ദുള്ളക്കുട്ടി രാജിസന്നദ്ധത അറിയിച്ചു; ആരോപണ വിധേയരെല്ലാം കുറ്റക്കാരല്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ എംഎല്‍എ എ.പി. അബ്‌ദുള്ളകുട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് രാജിസന്നദ്ധത അറിയിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത. എസ്. നായരെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അബ്‌ദുള്ളക്കുട്ടിക്കെതിരേ സരിത കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയ്‌ക്കെതിരെ പോലീസ് കേസ് എടുക്കുവാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തില്‍ നിന്നും അബ്‌ദുള്ളക്കുട്ടി രാജിവയ്‌ക്കണമെന്ന ആവശ്യവും ശക്തമാണ്.
എന്നാല്‍ വിഷയത്തില്‍ തിടുക്കത്തില്‍ രാജി ആവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി അബ്‌ദുള്ളകുട്ടിയോട് പറഞ്ഞത്. രാജി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല. അബ്‌ദുള്ളക്കുട്ടി ആരോപണവിധേയന്‍ മാത്രമാണ്. ആരോപണവിധേയരെ കുറ്റക്കാരായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അബ്‌ദുള്ളക്കുട്ടി രാജിവയ്‌ക്കുകയാണെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കണ്ണൂര്‍ മുന്‍ എംപി കെ. സുധാകരനെ ഇവിടെ നിര്‍ത്തി മത്സരിപ്പിക്കുവാനുള്ള നീക്കമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























