കുട്ടികളെ കടത്തല്‍; മുഖ്യപ്രതി പിടിയില്‍
ഝാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുഖ്യകണ്ണി പിടിയില്‍. ഝാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദാണ് പാലക്കാട്ട് പിടിയിലായത്. ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുകയാണ്. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ത്സാര്‍ഖണ്ഡ് അന്വേഷണസംഘവും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഷക്കീല്‍ അഹമ്മദ് പിടിയിലായത്. ത്സാര്‍ഖണ്ഡില്‍ നിന്നും കേരളത്തിലെ അനാഥാലയത്തിലേക്ക് കൊണ്ടുവന്ന കുട്ടികളോടൊപ്പം ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ഇയളെ കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
മുക്കത്തെ അനാഥാലയത്തിലേക്ക് കുട്ടികളെ കടത്തിയത് ഇയാളാണെന്നതിന് തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ആലുവായില്‍ ജോലി ചെയ്തിരുന്ന ഇയാളെ പാലക്കാട്ടേക്ക് ബുധനാഴ്ച രാത്രി ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാളുടെ ഭാര്യ മുക്കത്തെ അനാഥാലയത്തില്‍ പുറം ജോലികള്‍ ചെയ്യുന്ന സ്ത്രീയാണ്. അവധിക്ക് നാട്ടിലേക്ക് പോകുമ്പോള്‍ ഇയാള്‍ മുക്കത്തുനിന്നുള്ള കുട്ടികളെകൊണ്ട് ചെന്ന് നാട്ടിലുള്ള മറ്റു കുട്ടികളെ കാന്‍വാസ് ചെയ്യുമായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha