കേരളത്തില്‍ കാല വര്‍ഷം രണ്ടു ദിവസത്തിനകം ശക്തിപ്രാപിക്കും
വേനലവധി കഴിഞ്ഞ് സ്ക്കൂളിലേക്ക് പോകുന്ന കുട്ടികളെ വരവേല്‍ക്കാന്‍ ഇപ്രാവശ്യം കാലവര്‍ഷം ആറു ദിവസം വൈകിപ്പോയി. ജൂണ്‍ ഒന്നിനു ആരംഭിക്കേണ്ട തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്നലെ ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ വ്യാപകമായും വടക്കന്‍ കേരളത്തില്‍ പലയിടത്തും ഇന്നലെ മഴ ആരംഭിച്ചു. അതേസമയം കാലവര്‍ഷം ശക്തിപ്രാപിക്കാന്‍ രണ്ടു ദിവസം കൂടി വേണ്ടി വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം.
മഴക്കാലം ആരംഭിച്ചതോടെ കേരളത്തിലെ താപനില കുറഞ്ഞു തുടങ്ങി. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുമെന്നതിനാല്‍ ഒരാഴ്ചക്കകം സംസ്ഥാനത്ത് നിലവിലുള്ള 45 മിനിറ്റ് ലോഡ്ഷെഡിംഗൂം പിന്‍വലിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha