ചെന്നിത്തല ഡല്‍ഹിയില്‍ പോയത് മിച്ചം... മന്ത്രിസഭ പുന:സംഘടനയ്‌ക്ക് ഉമ്മന്‍ചാണ്ടിക്ക് സുധീരന്റെ പിന്തുണ

രമേശ് ചെന്നിത്തലയെ കടത്തിവെട്ടി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ അഭിപ്രായം ഹൈക്കമാന്‍ഡ് സീകരിക്കും. മന്ത്രിസഭ പുന:സംഘടനയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്ന് വി എം സുധീരന്‍ പറഞ്ഞു. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും സുധീരന്‍ അറിയിച്ചു.
കേരളത്തില്‍ മന്ത്രിസഭ പുന:സംഘടനയുടെ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിസഭ പുനസംഘടന നീക്കവുമായി മുന്നോട്ടു പോകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കെപിസിസി പ്രസിഡന്‍ഡിന്റെ അഭിപ്രായം ആരാഞ്ഞത്.
മറ്റന്നാള്‍ ചേരുന്ന ഡിസിസി പ്രസിഡന്‍ഡുമാരുടെ യോഗത്തില്‍ പാര്‍ട്ടി പുനസംഘടന സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ താഴെ തട്ടില്‍ നിന്നും പാര്‍ട്ടി പുന:സംഘടിപ്പിക്കുമെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























