Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

സ്‌കൂളുകളില്‍ വെള്ളിയാഴ്‌ച അവധി? നിര്‍ദ്ദേശം സജീവ ചര്‍ച്ചക്ക്‌

10 JUNE 2014 04:24 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശനിയാഴ്‌ചകള്‍ പ്രവര്‍ത്തി ദിവസമാക്കാന്‍ വിദ്യാഭ്യാസതലത്തില്‍ രഹസ്യനീക്കം. ശനിയാഴ്‌ചക്ക്‌ പകരം വെള്ളിയാഴ്‌ച അവധി നല്‍കാനാണ്‌ ആലോചന. കരിക്കുലം കമ്മിറ്റിയില്‍ നിന്നും ഇക്കാര്യം ഉന്നയിച്ച്‌ സര്‍ക്കാര്‍ തലത്തിലെത്തിച്ച്‌ തീരുമാനമെടുക്കാനാണ്‌ വിദ്യാഭ്യാസമന്ത്രിയുടെ നീക്കം. ഇസ്ലാമത വിശ്വാസികള്‍ക്ക്‌ വെള്ളിയാഴ്‌ചയാണ്‌ ആഴ്‌ചയിലെ പ്രധാന ദിവസം. നിലവില്‍ ഇസ്ലാമതസ്ഥാരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ വെള്ളിയാഴ്‌ച ഉച്ചക്ക്‌ രണ്ട്‌ മണിക്കൂര്‍ നേരം പ്രാര്‍ത്ഥിക്കാന്‍ സമയമുണ്ട്‌. ഇതു പോരെന്നാണ്‌ ഇസ്ലാം മതവിശ്വാസികള്‍ക്കിടയിലുള്ള പൊതു അഭിപ്രായം. വെള്ളിയാഴ്‌ച അവധി വേണമെന്നാണ്‌ ഇവരുടെ ആവശ്യം. ഗള്‍ഫില്‍ വെള്ളിയാഴ്‌ച അവധിയും ശനിയാഴ്‌ച പ്രവൃത്തിദിവസവുമാണ്‌. ഇസ്ലാം വിശ്വാസികള്‍ക്ക്‌ വേണ്ടിയാണിത്‌.
നിര്‍ദ്ദേശം വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്‌ ഡി.പി ഐയെ അറിയിച്ചു. ഡിപിഐ വിദ്യാഭ്യാസമന്ത്രിയുമായി തെറ്റി നില്‍ക്കുകയാണ്‌. ദിവസം എട്ട്‌ പിരീഡ്‌ നിര്‍ണ്ണയിച്ച്‌ ഡിപിഐ വിവാദത്തിലായിരുന്നു. കരിക്കുലം കമ്മിറ്റിയുടെ ശുപാര്‍ശയായിരുന്നു ഇത്‌. അത്‌ ഡിപിഐ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഡിപിഐയുടെ ശുപാര്‍ശ വിദ്യാഭ്യാസ മന്ത്രിയുമായി ആലോചിക്കാത്തതിനാല്‍ നടപ്പിലാക്കേണ്ടതില്ലെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. സ്വന്തം ഇഷ്‌ട പ്രകാരം തീരുമാനങ്ങളെടുക്കരുതെന്നും സര്‍ക്കാര്‍ ഡിപിഐയെ അറിയിച്ചു. ഏട്ട്‌ പിരീഡ്‌ അനുവദിക്കുകയാണെങ്കില്‍ വെള്ളിയാഴ്‌ചകളില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക്‌ പളളിയില്‍ പോകാന്‍ സമയം കിട്ടുകയില്ല.
രണ്ട്‌ ഡിപിഐമാര്‍ വിദ്യാഭ്യാസ മന്ത്രിയുമായി തെറ്റിയാണ്‌ സ്ഥലം വിട്ടത്‌. ഷാജഹാനും ബിജുപ്രഭാകരുമാണ്‌ ഇവര്‍ . ബിജുപ്രഭാകര്‍ തസ്‌തിക വിടുന്നതിനുമുമ്പ്‌ വിദ്യാഭ്യാസ വകുപ്പിനെതിരെ ഫേസ്‌ ബുക്ക്‌ പോസ്റ്റിംഗും നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ പച്ചപുതയ്‌ക്കാന്‍ഏറെ നാളായി മന്ത്രി ശ്രമിച്ചു വരികയാണ്‌. വിവാദങ്ങള്‍ പാടില്ലെന്ന്‌ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിട്ടും അനുസരിക്കുന്ന മട്ടില്ല.
വെള്ളിയാഴ്‌ച അവധി നല്‍കണമെന്ന നിര്‍ദ്ദേശവും ഡിപിഐ അംഗീകരിക്കാനിടയില്ല. സര്‍ക്കാര്‍ തലത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആക്ഷേപങ്ങള്‍ നിരവധിയാണ്‌. സ്വജനപക്ഷ പാതവും കെടുകാര്യസ്ഥതയുമാണ്‌ വകുപ്പില്‍ നടക്കുന്നതെന്ന ആക്ഷേപത്തിന്‌ കാലങ്ങളുടെ പഴക്കമുണ്ട്‌. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും കേട്ടില്ലെന്ന മട്ടാണ്‌ വിദ്യാഭ്യാസ മന്ത്രിക്ക്‌. ആരോപണങ്ങള്‍ വക വയ്‌ക്കുന്ന ആളുമല്ല അദ്ദേഹം.
ഗള്‍ഫില്‍ വെള്ളിയാഴ്‌ച അവധിയാണെന്ന നിര്‍ദ്ദേശമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ മുന്നോട്ടു വച്ചിട്ടുള്ളത്‌. ഇത്തരമൊരു തീരുമാനം എടുത്താല്‍ അത്‌ ലീഗിന്‌ വ്യക്തിപരമായി ഗുണം ചെയ്യും. എന്നാല്‍ സര്‍ക്കാരിന്‌ പൊതുവേ ദോഷകരമായി ഭവിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (10 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (36 minutes ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (1 hour ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (1 hour ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (2 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (2 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (2 hours ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (3 hours ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (3 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (3 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (3 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (3 hours ago)

Malayali Vartha Recommends