13കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കൗണ്‍സലര്‍ക്കെതിരെ കേസ്

13കാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കൗണ്‍സലര്‍ക്കെതിരെ കേസെടുത്തു. മാദ്ധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രശസ്ത കൗണ്‍സലറായ ഡോ.കെ.ഗിരീഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവര്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ 14ന് വൈകിട്ടാണ് സംഭവം.
കുട്ടിക്ക് പഠന വൈകല്യമുണ്ടെന്നും കൗണ്‍സലിംഗ് വേണമെന്നും സ്‌കൂളില്‍നിന്ന് നിര്‍ദ്ദേശിച്ചതുപ്രകാരമാണ് ടി.വി ചാനലുകളില്‍ കണ്ട പരിചയംവച്ച് ഇവര്‍ കുട്ടിയുമായി ഡോക്ടറുടെ അടുത്തെത്തിയത്. മാതാപിതാക്കളോട് ആദ്യം സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തേക്ക് വിളിപ്പിച്ചു. 20 മിനിട്ടുകഴിഞ്ഞ് പുറത്തുവന്നകുട്ടി വല്ലാതെ ഇരിക്കുന്നതുകണ്ടാണ് മാതാപിതാക്കള്‍ കാര്യമന്വേഷിച്ചത്.
ബോക്‌സ് പസില്‍ കൊടുത്ത് കളിക്കാന്‍ ഇരുത്തിയ ശേഷം സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് കുട്ടി പറഞ്ഞത്.ഉടന്‍തന്നെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. അവര്‍ കേസ് തമ്ബാനൂര്‍ പൊലീസിന് നല്‍കി. അവിടുന്നാണ് ഫോര്‍ട്ട് പൊലീസിന് പരാതി ലഭിച്ചത്. ഇതിനിടെ കുട്ടിയെയും മാതാപിതാക്കളെയും സ്വാധീനിക്കാന്‍ ഡോക്ടര്‍ പലതവണ ശ്രമിച്ചതായും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.
ദേശീയ ആരോഗ്യമിഷന്റെ മാനസികാരോഗ്യ പരിപാടിയുടെ മുന്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ കൂടിയാണ് ഡോ. ഗിരീഷ്.അതേസമയം, കെ.ഗിരീഷ് ഒളിവിലാണെന്നാണ് പോലീസ് പറരയുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ഇയാള്‍ സ്ഥലത്തുനിന്ന് കടന്നതായാണ് വിവരം.
https://www.facebook.com/Malayalivartha

























