Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ദേശീയ, സംസ്ഥാന പാതയോര മദ്യശാലകള്‍ തുറക്കാം; എല്ലാ തടസ്സങ്ങളും നീങ്ങി: മന്ത്രിസഭാ തീരുമാനം പിന്‍വലിക്കും

25 AUGUST 2017 09:44 AM IST
മലയാളി വാര്‍ത്ത

ദേശീയ, സംസ്ഥാന പാതകള്‍ കടന്നുപോകുന്ന കോര്‍പറേഷന്‍, മുനിസിപ്പിലാറ്റി പ്രദേശങ്ങളില്‍ മദ്യശാലകള്‍ തുറക്കുന്നതിന് എല്ലാ തടസ്സങ്ങളും നീങ്ങി. ഇക്കാര്യത്തില്‍ സുപ്രീംകോടതി വ്യക്തത വരുത്തിയ സാഹചര്യത്തില്‍ പ്രത്യേക തീരുമാനമില്ലാതെ തന്നെ രണ്ടു പ്രദേശങ്ങളിലെയും മദ്യശാലകള്‍ തുറക്കാം.

മദ്യശാലകള്‍ തുറക്കുന്നതിനുവേണ്ടി കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ സംസ്ഥാന പാതകളെ തരംതാഴ്ത്തി വിജ്ഞാപനം ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ദേശീയപാതയുടെ കാര്യത്തില്‍ നിലപാട് സ്വീകരിച്ചതുമില്ല. സുപ്രീം കോടതിയുടെ പുതിയ നിലപാടോടെ മന്ത്രിസഭാ തീരുമാനം പിന്‍വലിക്കും.
ദേശീയ, സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ നിരോധിച്ചു സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

ഈ നിയന്ത്രണം മറികടക്കുന്നതിനുവേണ്ടി ചണ്ഡീഗഡ് ഭരണകൂടം പാതകളുടെ പദവി തരംതാഴ്ത്തി. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ മുനിസിപ്പിലാറ്റി, കോര്‍പറേഷന്‍ ഭാഗങ്ങളിലെ മദ്യശാലകള്‍ക്കു തടസ്സമില്ലെന്നു കോടതി വിധിച്ചു. എന്നാല്‍, അതിനു പ്രത്യേക വിജ്ഞാപനം വേണോ, ദേശീയപാതയുടെ കാര്യത്തില്‍ എന്തു തീരുമാനം എടുക്കും എന്നൊക്കെയുള്ള സംശയങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നാണു മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ മദ്യവില്‍പന നിരോധിച്ചിട്ടില്ലെന്നു കോടതി വ്യക്തതവരുത്തിയത്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വക്കറ്റ് ജനറലിനോടു സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിധിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് എജി ഉടന്‍ സര്‍ക്കാരിനു കൈമാറും. പിന്നാലെ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ മദ്യശാലാ ഉടമകള്‍ക്കു ലൈസന്‍സിന് അപേക്ഷിക്കാം.

ദേശീയപാതകള്‍ കടന്നുപോകുന്ന മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ പ്രദേശങ്ങളിലെ തുറക്കാവുന്ന മദ്യശാലകള്‍ (എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ നിന്ന്). ബീയര്‍-വൈന്‍ പാര്‍ലറുകള്‍-147 (ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള ത്രീസ്റ്റാറും അതിനുമുകളിലും പദവിയുള്ളവ-85). കള്ളുഷാപ്പുകള്‍-72. മദ്യവില്‍പനശാലകള്‍-15. ക്ലബ്ബുകള്‍-നാല്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (22 minutes ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (28 minutes ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (37 minutes ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (46 minutes ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (54 minutes ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (1 hour ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (3 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (3 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (3 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (3 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends