ചിറയിന്‍കീഴില്‍ ഗുണ്ടയെ പഴയ സുഹൃത്തുക്കള്‍ വെട്ടിനുറുക്കി

ഗുണ്ടാകുടിപ്പകയെ തുടര്‍ന്ന് യുവാവിനെ ഗുണ്ടാസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിന്‍കീഴ് സ്വദേശിയായ രാജേഷ്(30) ആണ് ഗുരുതരമായി വെട്ടേറ്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പുലര്‍ച്ചെ 2.30-ഓടെ ചിറയിന്‍കീഴ് റെയില്‍വെ സ്‌റ്റേഷന് സമീപം വച്ചാണ് രാജേഷിനെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്‌ക്കും വയറിനും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ചിറയിന്‍കീഴിലെ മറ്റൊരു ഗുണ്ട സംഘത്തലവനായ ഓട്ടോ ജയനും കൂട്ടാളികളുമാണ് തന്നെ ആക്രമിച്ചതെന്ന് രാജേഷ് പോലീസിനോട് പറഞ്ഞു. ചിറയിന്‍കീഴില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ് രാജേഷ് ഇപ്പോള്‍. പുലര്‍ച്ചെ ബസ്സ് സ്റ്റാന്റില്‍ ഓട്ടോയുമായി കിടക്കുമ്പോള്‍ ചിറയിന്‍കീഴ് റെയില്‍വേ പ്ലാറ്റ്‌ഫോം വഴി നടന്നു വന്ന സംഘം ഓട്ടോറിക്ഷയിലിട്ട് ഇയാളെ വെട്ടുകയായിരുന്നു. നേരത്തെ ഓട്ടോ ജയന്റെ സംഘത്തിലായിരുന്ന രാജേഷ് പിന്നീട് തെറ്റിപ്പിരിഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട രാജേഷ് ഗുണ്ടാ ആക്ട്‌പ്രകാരം ജയിലിലായിരുന്നു. ഈ അടുത്ത കാലത്താണ് ജയില്‍ മോചിതനായത്.
എസ് ഐ ഉള്‍പ്പെടെയുളള പോലീസ് സംഘത്തെ ബോംബെറിഞ്ഞ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസ് പ്രതിയാണ് ഓട്ടോ ജയന്‍. ഇയാളും ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടണ്ട്‌രാജേഷിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട ഓട്ടോ ജയനും സംഘത്തിനും വേണ്ടി ചിറയിന്‍കീഴ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























