കായല്‍ കൈയ്യേറി ജയസൂര്യ പണിത ബോട്ട്‌ജെട്ടിയും ചുറ്റുമതിലും പൊളിക്കാതെ നഗരസഭ

കൊച്ചിയില്‍ കായല്‍ കൈയ്യേറി ജയസൂര്യ നിര്‍മ്മിച്ച ബോട്ട്‌ജെട്ടിയും ചുറ്റുമതിലും പൊളിച്ച് നീക്കണമെന്ന നഗരസഭയുടെ ഉത്തരവിന് പുല്ല് വില്ല. പതിനാലു ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന നഗരസഭയുടെ ഉത്തവ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. നാലുമാസമായിട്ടും ജയസൂര്യക്കെതിരെ ഒരു നടപടിയും എടുത്തില്ല.
കൊച്ചി നഗരസഭയുടെ പരിധിയില്‍ വരുന്ന കടവന്ത്ര ഭാഗത്തായാണ് ജയസൂര്യ കായല്‍ കൈയ്യേറി വീടിന്റെ ചുറ്റുമതിലും ബോട്ട് ജെട്ടിയും നിര്‍മ്മിച്ചത്. ഇതിനെതിരെ ഒരു പൊതു പ്രവര്‍ത്തകന്‍ കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭ ബിള്‍ഡിംഗ് ഇന്‍സ്‌പെക്‌ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും പുറമ്പോക്ക് കയ്യേറിയതായി കണ്ടെത്തുകയും ചെയ്‌തു.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ബോട്ട് ജെട്ടിയും മതിലും 14 ദിവസത്തിനകം പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവിട്ടു. എന്നാല്‍ ഉത്തരവ് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പൊളിച്ചുമാറ്റാന്‍ ജയസൂര്യയോ നഗരസഭയോ തയ്യാറായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























