Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍

25 AUGUST 2017 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും ഇത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നുമുള്ള ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിന്റെ ആഹ്വാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍. അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവിട്ടി മാത്രമേ നമ്മുടെ നാട്ടിലെ പള്ളി ആരെങ്കിലും പൊളിക്കൂവെന്നാണ് ഈ വിഷയത്തിലുള്ള രാഹുലിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

'നന്മയുള്ള, മത സൗഹാര്‍ദം ഉള്ള, ഭാരതീയത ഉള്ള അവസാന ഹിന്ദുവിന്റെ ശവശരീരത്തില്‍ ചവിട്ടി മാത്രമേ നമ്മുടെ നാട്ടില്‍ ആരെങ്കിലും പള്ളി പൊളിക്കൂ..'-എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തത്.

നട്ടെല്ലുള്ള ആരെങ്കിലും വാവര്‍ പള്ളിയിലോ അര്‍ത്തുങ്കല്‍ പള്ളിയിലോ പ്രശ്‌നമുണ്ടാക്കി നോക്കട്ടെ.. അപ്പോ കാണാം നന്മയുള്ള ഹിന്ദുക്കളുടെ പ്രതികരണമെന്നും രാഹുല്‍ പറയുന്നു.

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതുപോലെ വാവരുടെ മുസ്‌ലീം പള്ളിയും അര്‍ത്തുങ്കല്‍ വെളുത്തയുടെ ക്രിസ്ത്യന്‍ പള്ളിയും ഹിന്ദുക്കള്‍ സംരക്ഷിക്കുമെന്നും രാഹുല്‍ പറയുന്നു.

അതേസമയം രാഹുലിന്റെ ഈ പ്രതികരണത്തെ പരിഹസിച്ചും നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. അര്‍ത്തുങ്കല്‍ പള്ളി ശബരിമല അയ്യപ്പനെ ചേര്‍ത്ത് ആരെങ്കിലും വ്യാജ ചരിത്രം പ്രചരിപ്പിച്ചാല്‍ പള്ളിയുടെ ചരിത്രം ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും അല്ലാതെ ചൊറി കുത്തി ചിരങ്ങാക്കരുതെന്നുമാണ് ഒരാളുടെ പ്രതികരണം.

ഇമേജിനും പണത്തിനും വേണ്ടി നട്ടെല്ല് പണയം വെച്ച നീയാണോ യഥാര്‍ത്ഥ ഹിന്ദുവെന്നും രണ്ട് പേരും ചേര്‍ന്ന് ഹിന്ദുക്കളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്നുമാണ് ചിലരുടെ പ്രതികരണം.

അതേസമയം രാഹുല്‍ ഈശ്വര്‍ നിങ്ങളാണ് യഥാര്‍ത്ഥ ഹിന്ദുവെന്നും നിങ്ങളെപ്പോലുള്ളവരെയാണ് ഈ നാടിന് ആവശ്യമെന്നും ചിലര്‍ പ്രകരിക്കുന്നു.

ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കലിലെ ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണവുമായി കഴിഞ്ഞ ദിവസമായിരുന്നു ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ് രംഗത്തെത്തിയത്.

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും ഇത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കള്‍ ഇനി ചെയ്യേണ്ടതെന്നുമായിരുന്നു മോഹന്‍ദാസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.

ആലപ്പുഴ രൂപതയുടെ കീഴിലാണ് അര്‍ത്തുങ്കല്‍ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആന്‍ഡ്രൂസ് ബസിലിക്ക. അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍ എന്നറിയപ്പെടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപമുണ്ട്.

ശബരിമല ദര്‍ശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തര്‍ പള്ളിയില്‍ വെളുത്തച്ചന്റെ സവിധത്തിലെത്തി മാലയൂരുന്ന ചടങ്ങുമുണ്ട്. ഈ ചടങ്ങിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മോഹന്‍ദാസ് പള്ളിയ്‌ക്കെതിരെ വിദ്വേഷ പ്രചരണവുമായി രംഗത്തുവന്നിരുന്നത്.

ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുകയും മാലയൂരുകയും ചെയ്യുന്ന വെളുത്തച്ചന്‍ പള്ളിയുടെ പഴയ ശ്രീകോവിലാണെന്നായിരുന്നു മോഹന്‍ദാസിന്റെ 'കണ്ടെത്തല്‍'. അര്‍ത്തുങ്കല്‍ പള്ളിയില്‍ ഉദ്ഖനനം നടത്തിയാല്‍ തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങള്‍ കാണാന്‍ കഴിയുമെന്നും അവകാശപ്പെട്ടുകൊണ്ടാണ് പള്ളി തിരിച്ചുപിടിക്കാന്‍ അദ്ദേഹം ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത്.

അര്‍ത്തുങ്കല്‍ പള്ളിയുടെ അള്‍ത്താരയുടെ പണിക്കിടയില്‍ പൊളിഞ്ഞു വീണുകൊണ്ടിരുന്നെന്നും ഇതുകണ്ട പരിഭ്രമിച്ച പാതിരിമാന്‍ ജോത്സ്യനെക്കണ്ടെന്നും ജോത്സ്യന്റെ ഉപദേശപ്രകാരം അള്‍ത്താര മാറ്റിസ്ഥാപിച്ചെന്നുമാണ് മോഹന്‍ദാസ് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (8 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (39 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (43 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (50 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (2 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (7 hours ago)

Malayali Vartha Recommends